കഥയല്ലിത് ജീവിതം ഫെയിം ജഡ്ജ്ഉം മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് “ഹോട്ട്ഫ്ലാഷ്”. സ്ത്രീകൾ ഉള്ളിൽ ഉതുക്കി മാത്രം വെയ്ക്കുന്ന വൈകാരിക തലങ്ങളിലൂടെയാണ് സൈക്കോളജിക്കൽ കൗൺസിലർ കൂടിയായ സ്മിത സഞ്ചരിച്ചത്.
ആർത്തവ – ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് സ്ത്രീയിൽ ഉണ്ടാകുന്ന പല മാനസീക പ്രശ്നങ്ങളും ഈ ഷോർട് ഫിലിമിൽ തുറന്നു കാണിക്കുന്നു. (മെനോപോസ്) ആർത്തവവിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. വിഷാദം, കോപം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ, എല്ലുകളുടെ ബലക്കുറവ്, അമിതമായ ചൂടും വിയർപ്പും, ക്ഷീണം, അമിതഭാരം, ഉറക്കക്കുറവ്, ഓർമക്കുറവ്, മുടികൊഴിച്ചിൽ, യോനിയിൽ വരൾച്ച, യോനീചർമം നേർത്തുവരിക, അണുബാധ, സ്വയമറിയാതെ മൂത്രം പുറപ്പെടുവിക്കുക (അജിതേന്ദ്രിയത്വം), മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, ഹൃദ്രോഗ സാധ്യത വർധിക്കുക തുടങ്ങിയവ അവയിൽ ചിലത് മാത്രം.
ആർത്തവവിരാമഘട്ടത്തിലെ മാറ്റങ്ങൾ സ്ത്രീകളിൽ കൂടുതൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും, ഇത് ശരീര പ്രക്രിയകളെ ബാധിക്കുകയും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഹോർമോൺ നിയന്ത്രണം, ദഹനം, ഹൃദയപ്രവർത്തനങ്ങൾ, നാഡീവ്യൂഹം, ലൈംഗികജീവിതം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ക്ലേശകരമാനെന്നും, കുടുംബാംഗങ്ങൾ പ്രത്യേകിച്ച് പങ്കാളി സഹാനുഭൂതിയോടും , സ്നേഹതോടും ഉള്ള പെരുമാറ്റം അതിൻ്റെ സമ്മർദം കുറയ്ക്കാൻ കഴിയും എന്നുമാണ് ഈ ഷോർട് ഫിലിമിൽ സംവിധായിക സ്മിത കാണിക്കുന്നു്.
ഈ ഷോർട് ഫിലിം ഒരു നല്ല മെസ്സേജ് ആണ് ഒരു ബോധവത്കരണവും കാരണം ആർത്തവത്തിൻ്റെ ആ സമയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസീക പ്രശ്നങ്ങൾ പലർക്കും അറിയില്ല.. ഒരു തൊട്ടുതലോടിലോ ഒരു നല്ല വാക്കുകളിലോ മനസ് നിറഞ്ഞ ഒരു പുഞ്ചിരിയോ സാമീപ്യമോ സ്ത്രീക്ക് നൽകിയാൽ അവർ ലോകത്തിലെ ഏത് വേദനയും സഹിക്കാൻ ശക്തമാകും. കാരണം സ്ത്രീകൾ വലിയ പോരാളിക്കലാണ്
Content Highlight: Malayalam short film about menopause “Hotflash”