മലയാളികളുടെ പ്രിയങ്കരിയാണ് അനുശ്രീ. വീട്ടിലെ കുട്ടി ഇമേജാണ് താരത്തിന് ആരാധകർക്കിടയിൽ. സോഷ്യൽ മീഡിയയിലും താരം വീട്ടുകാർക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഹിറ്റാകുന്നത് കുരുമുളക് പറിക്കാൻ മരത്തിൽ കയറിയ അനുശ്രീയുടെ ചിത്രങ്ങളാണ്.
രസകരമായ കുറിപ്പിനൊപ്പം താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഇവളുടെ പേര് കുരുമുളക്, എന്നാൽ ഞങ്ങളുടെ സ്വന്തം കറുത്തമുത്തെന്നാണ് ഇവളെ ഞങ്ങൾ വിളിക്കുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി.. ഞങ്ങടെ കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതി… ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ..- താരം കുറിച്ചു.
View this post on Instagram
മരത്തിൽ പടർന്നു കയറിയ കുരുമുളക് പൊട്ടിക്കാനായി ഏണി വച്ചാണ് അനുശ്രീ മുകളിൽ കയറിയത്. കുരുമുളക് പറിച്ചിടാൻ തുണികൊണ്ട് സഞ്ചിയും താരം പുറത്ത് കെട്ടിയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് താരം കുരുമുളക് പറിക്കുന്നത്. താരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.
Content Highlight: Malayalam actress Anusree climbs a tree with friends to pick pepper,photos are viral