സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍ താത്പര്യമുണ്ടെന്നും അതേക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് ബോണി കപൂര്‍ പറഞ്ഞത്.
മകളുടെ അരങ്ങേറ്റം തന്റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു. മറ്റാരെങ്കിലും മകളെ ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മകളോട് താന്‍ കൂടുതല്‍ അനുകമ്പ കാണിക്കുമെന്നതിനാലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനില്‍ കപൂറും സഞ്ജയ് കപൂറും തന്റെ സിനിമയില്‍ പ്രവര്‍ത്തിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ബോണി ഇത് വശദീകരിച്ചത്. ‘അനില്‍ അപ്പോഴേക്കും അത്യാവശ്യം അറിയപ്പെടുന്ന നടന് ആയിരുന്നു. അതികൊണ്ട് അയാളെ അതത്ര ബാധിച്ചില്ല. പക്ഷെ സഞ്ജയ് സിനിമയിലെത്തിയപ്പോള്‍ ഞാന്‍ ദാക്ഷിണ്യമുള്ള സഹോദരനായി മാറി‘, ബോണി പറഞ്ഞു.
Content Highlight: Khushi Kapoor’s bollywood debut