Home Business ഇനി കര്‍ണാടകയ്ക്ക് സ്വന്തം സ്വര്‍ണ നാണയവും ജ്വല്ലറി ഔട്ട്ലെറ്റുകളും

ഇനി കര്‍ണാടകയ്ക്ക് സ്വന്തം സ്വര്‍ണ നാണയവും ജ്വല്ലറി ഔട്ട്ലെറ്റുകളും

 Karnataka state to produce its own gold coin and jewelry outlets

Facebook
Twitter
Pinterest
WhatsApp

സ്വന്തം സ്വർണ്ണാഭരണ ഷോറൂമുകൾ സംസ്ഥാനമെമ്പാടും വ്യാപകമാക്കാൻ ഒരുങ്ങുകയാണ് കർണാടക ടയർ -1 നഗരങ്ങളിലും പിന്നീട് ടയർ -2 നഗരങ്ങളിലും ആണ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കുന്നത് എന്നാണ് സൂചന . സ്വർണ്ണാഭരണങ്ങൾക്കായി സ്വന്തം റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ തുറന്ന് സ്വന്തം ബ്രാൻഡിന് കീഴിൽ വിൽക്കാനാണ് കർണാടക ലക്ഷ്യമിടുന്നത്.

സ്വകാര്യ ജ്വല്ലറികളുമായി സഹകരിച്ച് ഔദ്യോഗിക ചിഹ്നം പതിച്ച സ്വർണ്ണ നാണയങ്ങൾ വിൽക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. സ്വർണം ഖനികളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കർണാടക. ഈ സാധ്യതകൾ പരമാവധി വിനിയോഗിക്കുകയാണ് ലക്ഷ്യം. ഖനന ജിയോളജി വകുപ്പ് മന്ത്രി മുരുകേഷ് ആര്‍ നിരാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത് . സ്വര്‍ണ നാണയങ്ങളിലും ബാറുകളിലും പ്രത്യേക മുദ്ര ആലേഖനം ചെയ്യും .റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എല്ലാം തന്നെ അത്തരം സ്വർണ്ണ ബാറുകളും നാണയങ്ങളും ലഭ്യമാകും. മൈസൂർ സിൽക്ക് ഷോപ്പുകൾക്കും മൈസൂർ ചന്ദന സോപ്പുകൾക്കും സമാനമായിരിക്കും ഗോൾഡ് ഷോറൂമുകളും. മൈസൂറിൻെറ തനത് ഉത്പന്നങ്ങൾ ഏറെ പേരുകേട്ടതാണ്,. സ്വകാര്യ ജ്വല്ലറികളുമായി ചേര്‍ന്ന് പുതിയ ജ്വല്ലറി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനുള്ള സാധ്യതകൾ സര്‍ക്കാര്‍ തേടുകയാണ്.

സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്ന സ്വര്‍ണം ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിക്കുകയും സ്വകാര്യ ജ്വല്ലറികളുടെ പങ്കാളിത്തത്തോടെ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ വിൽക്കുകയും ചെയ്യും, ”പ്രത്യേക ചിഹ്നം ആലേഖനം ചെയ്ത സ്വർണ്ണ നാണയങ്ങൾ വിൽക്കുന്നത് സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്ന സ്വര്‍ണത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായാണ്. സ്വര്‍ണത്തിൻെറ പൂര്‍ണ പരിശുദ്ധി ഉറപ്പുനൽകുന്നവയായിരിക്കും ആഭരണങ്ങൾ.

Content Highlight:  Karnataka state to produce its own gold coin and jewelry outlets

  • Tags
  • gold coin
  • jewelry outlets
  • Karnataka state
Facebook
Twitter
Pinterest
WhatsApp

Most Popular

ഇനി കര്‍ണാടകയ്ക്ക് സ്വന്തം സ്വര്‍ണ നാണയവും ജ്വല്ലറി ഔട്ട്ലെറ്റുകളും

സ്വന്തം സ്വർണ്ണാഭരണ ഷോറൂമുകൾ സംസ്ഥാനമെമ്പാടും വ്യാപകമാക്കാൻ ഒരുങ്ങുകയാണ് കർണാടക ടയർ -1 നഗരങ്ങളിലും പിന്നീട് ടയർ -2 നഗരങ്ങളിലും ആണ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കുന്നത് എന്നാണ് സൂചന . സ്വർണ്ണാഭരണങ്ങൾക്കായി സ്വന്തം റീട്ടെയ്ൽ...

തിളക്കമുള്ള ചർമ്മം നേടാൻ ഈ വ്യായാമങ്ങൾ ശീലമാക്കൂ…

മുഖസൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അതിന് സഹായകരമാകുന്ന ഒരുപാട് സൗന്ദര്യ വർദ്ധക വസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അവ മിക്കതും കൃത്രിമവും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയുമാണ്. ചർമ്മ സംരക്ഷണത്തിന്...

ഓർഡർ ചെയ്തത് ഒരു ഡസൻ മാസ്ക്, കിട്ടിയതോ 12 എണ്ണം മാത്രം; പരാതിയുമായി ഉപഭോക്താവ്

Troll Corner
ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുക എന്നത് ഏതൊരു ബിസിനസ്സിലും എളുപ്പമുള്ള കാര്യമല്ല. ഉദാഹരത്തിന് അമേരിക്കയിലെ മിനെസോട്ടയിൽ കട നടത്തുന്ന യുവതിയുടെ കാര്യം തന്നെയെടുക്കാം. ഒരു ഡസൻ MASK  വേണം എന്ന ഓർഡർ ലഭിച്ചതനുസരിച്ച് 12 മാസ്കുകൾ നൽകിയ...
Read more

ലാൻഡ്ഫോൺ വലിച്ചെറിയല്ലേ! 1.5 ലക്ഷം രൂപയ്ക്കാണ് ‘പിരിയൻ വള്ളി’ ഓൺലൈനിൽ വിൽക്കുന്നത്

മൊബൈൽ ഫോണുകളുടെ വരവോടെ ശാന്തമായി വീടുകളിൽ നിന്നും പടിയിറങ്ങിയ ഒന്നാണ് ലാൻഡ് ഫോണുകൾ. ചിലരുടെ വീടുകളിൽ ഇപ്പോഴും ലാൻഡ് ഫോണുകൾ ഉണ്ടെങ്കിലും എത്രത്തോളം ഉപയോഗം അവയ്ക്കുണ്ട് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉപയോഗം ഇല്ല എന്നും...