Home FASHION ലാൻഡ്ഫോൺ വലിച്ചെറിയല്ലേ! 1.5 ലക്ഷം രൂപയ്ക്കാണ് 'പിരിയൻ വള്ളി' ഓൺലൈനിൽ വിൽക്കുന്നത്

ലാൻഡ്ഫോൺ വലിച്ചെറിയല്ലേ! 1.5 ലക്ഷം രൂപയ്ക്കാണ് ‘പിരിയൻ വള്ളി’ ഓൺലൈനിൽ വിൽക്കുന്നത്

Italian luxury brand Bottega Veneta has introduced a necklace and earrings  looks similar to landlines chords

Facebook
Twitter
Pinterest
WhatsApp

മൊബൈൽ ഫോണുകളുടെ വരവോടെ ശാന്തമായി വീടുകളിൽ നിന്നും പടിയിറങ്ങിയ ഒന്നാണ് ലാൻഡ് ഫോണുകൾ. ചിലരുടെ വീടുകളിൽ ഇപ്പോഴും ലാൻഡ് ഫോണുകൾ ഉണ്ടെങ്കിലും എത്രത്തോളം ഉപയോഗം അവയ്ക്കുണ്ട് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉപയോഗം ഇല്ല എന്നും കരുതി പഴയ ലാൻഡ് ഫോണിന്റെ ഒപ്പമുള്ള പിരിയൻ വള്ളി (സ്പൈറലിംഗ് കോഡ്) ഇപ്പോൾ ഒരു ആഭരണമാണ്. ഓൺലൈനിൽ വിൽക്കുന്ന വില കേൾക്കണോ? ഏതാണ്ട് ഒന്നര ലക്ഷം.

 

View this post on Instagram

 

A post shared by Diet Prada ™ (@diet_prada)

ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ബോട്ടേഗ വെനേറ്റ (Bottega Veneta) ആണ് പണ്ടുള്ള ലാൻഡ് ഫോണുകളിൽ നാം കണ്ടിട്ടുള്ള പിരിയൻ വള്ളിയോട് ഏറെ സാദൃശ്യം തോന്നുന്ന നെക്‌ലേസും കമ്മലും അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്തമായ ഇൻസ്റ്റാഗ്രാം പേജായ ഡയറ്റ് പ്രാഡ ആണ് രസകരമായ ഈ കാര്യം സൈബർ ലോകത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. 2000 ഡോളർ (Rs 1,45,189) വില വരുന്ന ബോട്ടേഗ വെനേറ്റ നെക്‌ലേസും വെറും അഞ്ച് ഡോളർ (Rs 362) വില വരുന്ന യഥാർത്ഥ ഫോൺ കേബിളിന്റെ ചിത്രവും ചേർത്തുവച്ചുള്ള ഡയറ്റ് പ്രാഡയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ ആണ്.

കാര്യം കാണാൻ ഫോണിന്റെ പിരിയൻ വള്ളി പോലെ തോന്നുമെങ്കിലും എനാമെൽഡ് സ്റ്റെർലിങ് സിൽവർ കൊണ്ടാണ് ബോട്ടേഗ വെനേറ്റ തങ്ങളുടെ പുതിയ ആഭരണം തയ്യാറാക്കിയിരിക്കുന്നത്. അവരുടെ വെബ്‌സൈറ്റിൽ ഫോൺ കോഡ് പോലെയുള്ള നെക്‌ലേസും കമ്മലും ധരിച്ച് നിൽക്കുന്ന മോഡലുകളുടെ ഫോട്ടോകളുമുണ്ട്. പച്ച, നീല, വെള്ള നിറങ്ങളിൽ ബോട്ടേഗ വെനേറ്റ നെക്‌ളേസ്‌ ലഭ്യമാണ്.

Content Highlight: The Italian luxury brand Bottega Veneta has introduced a necklace and earrings  looks similar to landlines chords

  • Tags
  • Bottega Veneta
  • Italian luxury brand
  • landlines chords
Facebook
Twitter
Pinterest
WhatsApp
Previous articleദാവണിച്ചേലഴകിൽ അതിസുന്ദരിയായി മഞ്ജു വാര്യർ, ശ്രദ്ധ നേടി ചിത്രങ്ങൾ!
Next articleഓർഡർ ചെയ്തത് ഒരു ഡസൻ മാസ്ക്, കിട്ടിയതോ 12 എണ്ണം മാത്രം; പരാതിയുമായി ഉപഭോക്താവ്

Most Popular

തിളക്കമുള്ള ചർമ്മം നേടാൻ ഈ വ്യായാമങ്ങൾ ശീലമാക്കൂ…

മുഖസൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അതിന് സഹായകരമാകുന്ന ഒരുപാട് സൗന്ദര്യ വർദ്ധക വസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അവ മിക്കതും കൃത്രിമവും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയുമാണ്. ചർമ്മ സംരക്ഷണത്തിന്...

ഓർഡർ ചെയ്തത് ഒരു ഡസൻ മാസ്ക്, കിട്ടിയതോ 12 എണ്ണം മാത്രം; പരാതിയുമായി ഉപഭോക്താവ്

Troll Corner
ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുക എന്നത് ഏതൊരു ബിസിനസ്സിലും എളുപ്പമുള്ള കാര്യമല്ല. ഉദാഹരത്തിന് അമേരിക്കയിലെ മിനെസോട്ടയിൽ കട നടത്തുന്ന യുവതിയുടെ കാര്യം തന്നെയെടുക്കാം. ഒരു ഡസൻ MASK  വേണം എന്ന ഓർഡർ ലഭിച്ചതനുസരിച്ച് 12 മാസ്കുകൾ നൽകിയ...
Read more

ലാൻഡ്ഫോൺ വലിച്ചെറിയല്ലേ! 1.5 ലക്ഷം രൂപയ്ക്കാണ് ‘പിരിയൻ വള്ളി’ ഓൺലൈനിൽ വിൽക്കുന്നത്

മൊബൈൽ ഫോണുകളുടെ വരവോടെ ശാന്തമായി വീടുകളിൽ നിന്നും പടിയിറങ്ങിയ ഒന്നാണ് ലാൻഡ് ഫോണുകൾ. ചിലരുടെ വീടുകളിൽ ഇപ്പോഴും ലാൻഡ് ഫോണുകൾ ഉണ്ടെങ്കിലും എത്രത്തോളം ഉപയോഗം അവയ്ക്കുണ്ട് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉപയോഗം ഇല്ല എന്നും...

ദാവണിച്ചേലഴകിൽ അതിസുന്ദരിയായി മഞ്ജു വാര്യർ, ശ്രദ്ധ നേടി ചിത്രങ്ങൾ!

  മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരമാണ് മഞ്ജു വാര്യർ. സിനിമകളിലേതെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലെയും നിറസാന്നിധ്യമാണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങളും തന്നിലേക്ക് ഇണങ്ങുമെന്ന് തെളിയിക്കുകയാണ് താരം. മമ്മൂട്ടി...