സ്വന്തം സ്വർണ്ണാഭരണ ഷോറൂമുകൾ സംസ്ഥാനമെമ്പാടും വ്യാപകമാക്കാൻ ഒരുങ്ങുകയാണ് കർണാടക ടയർ -1 നഗരങ്ങളിലും പിന്നീട് ടയർ -2 നഗരങ്ങളിലും ആണ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ തുറക്കുന്നത് എന്നാണ് സൂചന . സ്വർണ്ണാഭരണങ്ങൾക്കായി സ്വന്തം റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ തുറന്ന് സ്വന്തം ബ്രാൻഡിന് കീഴിൽ വിൽക്കാനാണ് കർണാടക ലക്ഷ്യമിടുന്നത്.
സ്വകാര്യ ജ്വല്ലറികളുമായി സഹകരിച്ച് ഔദ്യോഗിക ചിഹ്നം പതിച്ച സ്വർണ്ണ നാണയങ്ങൾ വിൽക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. സ്വർണം ഖനികളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കർണാടക. ഈ സാധ്യതകൾ പരമാവധി വിനിയോഗിക്കുകയാണ് ലക്ഷ്യം. ഖനന ജിയോളജി വകുപ്പ് മന്ത്രി മുരുകേഷ് ആര് നിരാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത് . സ്വര്‍ണ നാണയങ്ങളിലും ബാറുകളിലും പ്രത്യേക മുദ്ര ആലേഖനം ചെയ്യും .റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ എല്ലാം തന്നെ അത്തരം സ്വർണ്ണ ബാറുകളും നാണയങ്ങളും ലഭ്യമാകും. മൈസൂർ സിൽക്ക് ഷോപ്പുകൾക്കും മൈസൂർ ചന്ദന സോപ്പുകൾക്കും സമാനമായിരിക്കും ഗോൾഡ് ഷോറൂമുകളും. മൈസൂറിൻെറ തനത് ഉത്പന്നങ്ങൾ ഏറെ പേരുകേട്ടതാണ്,. സ്വകാര്യ ജ്വല്ലറികളുമായി ചേര്‍ന്ന് പുതിയ ജ്വല്ലറി റീട്ടെയിൽ ഔട്ട്ലെറ്റുകൾ തുറക്കുന്നതിനുള്ള സാധ്യതകൾ സര്‍ക്കാര്‍ തേടുകയാണ്.
സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്ന സ്വര്‍ണം ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിക്കുകയും സ്വകാര്യ ജ്വല്ലറികളുടെ പങ്കാളിത്തത്തോടെ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ വിൽക്കുകയും ചെയ്യും, ”പ്രത്യേക ചിഹ്നം ആലേഖനം ചെയ്ത സ്വർണ്ണ നാണയങ്ങൾ വിൽക്കുന്നത് സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്ന സ്വര്‍ണത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായാണ്. സ്വര്‍ണത്തിൻെറ പൂര്‍ണ പരിശുദ്ധി ഉറപ്പുനൽകുന്നവയായിരിക്കും ആഭരണങ്ങൾ.
Content Highlight: Karnataka state to produce its own gold coin and jewelry outlets