തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡികളാണ് സൂര്യയും ജ്യോതികയും (Jyothika). സിനിമയിൽ മിന്നി നിൽക്കുന്ന സമയത്ത് തന്നെയാണ് താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ നടന്നത്. ഇപ്പോഴിതാ സൂര്യയെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോതിക.
ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്. സൂര്യ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ താൻ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്നാണ് ജോതിക പറഞ്ഞത്. മാത്രമല്ല താൻ നോ പറയാൻ ശീലിച്ചത് വിവാഹത്തിന് ശേഷം സിനിമയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിലാണെന്നും ജ്യോതിക പറഞ്ഞു.
കൂടാതെ വിവാഹമാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പറഞ്ഞ ജ്യോതിക തനിക്ക് ഷൂട്ടിങ്ങിൽ ഇപ്പോൾ വലിയ താൽപര്യമില്ലെന്നും വ്യക്തമാക്കി. പത്തു വര്‍ഷം ഞാൻ ഷൂട്ടിങ് ആസ്വദിച്ചു എല്ലാ ദിവസവും സെറ്റില്‍ പോയി രാവിലെ മുതല്‍ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു അവസാനം എനിക്കു തന്നെ മടുത്തുവെന്നും എങ്കിലും പണം ഉണ്ടാക്കിയെന്നും തരം പറഞ്ഞു.
സൂര്യ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഒന്നും ആലോചിക്കാതെ ഞാൻ യെസ് പറഞ്ഞുവെന്നും പിന്നെ വീട്ടുകാര്‍ കൂടി സമ്മതിച്ചപ്പോള്‍ പെട്ടെന്നുതന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറാകുകയായിരുന്നുവെന്നും അത്രയ്ക്കും സന്തോഷമായിരുന്നു തനിക്കെന്നും ജ്യോതിക പറഞ്ഞു. കൂടാതെ ആവശ്യമുള്ള സന്ദർഭങ്ങളിൽ നാം നോ എന്ന് പറയാനും പഠിക്കണം എന്നും തരം പറഞ്ഞു.
എത്ര വലിയ സിനിമ ആണെങ്കിലും നമുക്ക് ബഹുമാനം ഇല്ലാത്ത വേഷമാണെങ്കില്‍ അതിനോട് നോ തന്നെ പറയണമെന്നും അതൊരു വിഷമം പിടിച്ച തീരുമാനമാണെങ്കിലും നിരവധി ചിത്രങ്ങളില്‍ ഞാന്‍ അങ്ങനെ തീരുമാനിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. അത്തരം ബിഗ് ബജറ്റ് സിനിമകൾ പോലുംഞാന്‍ വേണ്ടെന്നു വച്ചിട്ടുണ്ടെന്നും ജ്യോതിക പറഞ്ഞു. മാത്രമല്ല താൻ പണത്തിനു വേണ്ടിയല്ല ജോലി ചെയ്യുന്നതെന്നും കുഞ്ഞുങ്ങളെ വീട്ടില്‍ വിട്ടിട്ടാണ്അഭിനയിക്കാൻ താൻ പോകുന്നതെന്നും അതുകൊണ്ടുതന്നെ ആ സമയം അത്രയും വിലപ്പെട്ടതാണെന്നും അപ്പോൾ അതിനുള്ള മൂല്യം തീർച്ചയായും വേണമെന്നും താരം പറഞ്ഞു.
Content Highlight: Jyothika reveals the secret behind her marriage to Surya