Netflix വെബ് സീരിസ് ‘ബോംബെ ബീഗംസ്’നെതിരെ (Bombay Beegums)കടുത്ത വിമര്‍ശനവുമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സ്ഥാപനമായ എന്‍.സി.പി.സി.ആര്. രംഗത്തെത്തി. പരിപാടിയുടെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
വെബ് സീരിസില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. കൂടാതെ 24 മണിക്കൂറിനുള്ളില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും National Commission for Protection of Child Rights (NCPCR) അയച്ച നോട്ടീസില്‍ പറയുന്നു.
ഈ വെബ് സീരിസില്‍ (webseries) കുട്ടികളെ വളരെ മോശമായി ചിത്രീകരിക്കുന്നുണ്ട്. കുട്ടികളുടെ അനുചിതമായ ചിത്രീകരണത്തെ എതിർത്ത കമ്മീഷൻ, ഇത്തരത്തിലുള്ള ഉള്ളടക്കം യുവമനസ്സുകളെ മലിനമാക്കുമെന്നും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ചൂഷണം ചെയ്യുന്നതിനും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. കൂടാതെ ചെറുപ്രായക്കാരില് ലൈംഗീക ചൂഷണവാസന വളര്‍ത്താനും ഇത്തരം പ്രവണതകളെ നിസാരമായി കാണുവാനും ഈ സീരീസ് വഴിതെളിയ്ക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Content Highlight: Complaint against Netflix Series Bombay Beegums