ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ.
വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും കൃത്യതയോടെയും നീതി ചെയ്യുന്നത് കണ്ട് അഭിനന്ദിക്കുകയാണ് ആരാധകർ. നീതിയുടെ സഹോദരിയും നർത്തകിയുമായ ശക്തി മോഹൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിച്ചിട്ടുണ്ട്. ഇത്തരം വിഡിയോകൾ ഏറെ പ്രചോദനം നൽകുന്നവയാണെന്നാണ് കമന്റ് ബോക്സിലെ വാക്കുകൾ. അതേസമയം ഗർഭകാലത്ത് ഇത്തരം സാഹസികത കാണിക്കരുത് എന്ന അഭിപ്രായക്കാരും ഇക്കൂട്ടത്തിലുണ്ട്. ഗായികയ്ക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചാണ് ഇത്തരക്കാർ കമന്റ് കുറിച്ചിരിക്കുന്നത്.
View this post on Instagram
Content Highlight: Bollywood singer Neeti Mohan has shared the importance of exercise during pregnancy with her fans.