Apple Map ൽ പുതിയ അപഡേറ്റുമായി iOS. നിങ്ങളുടെ സമീപത്തെ Covid Vaccination കേന്ദ്രങ്ങൾ ഏതെല്ലാമാണെന്ന് ആപ്പിൽ മാപ്പിന്റെ പുതിയ അപ്ഡേറ്റിലൂടെ അറിയാൻ സാധിക്കും. വാക്സിൻ കേന്ദ്രം കൂടാതെ ഓരോ കേന്ദ്രത്തിലെ പ്രഥമിക സൗകര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാനും സാധിക്കും.
യുഎസിൽ മാത്രമാണ് ഈ സൗകര്യമ നിലവിൽ APPLE സജ്ജമാക്കിയിരിക്കുന്നത്. താമസിക്കാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം ആപ്പിൾ ഏർപ്പടാക്കുമെന്ന് കമ്പിനി അറിയിച്ചിട്ടുമുണ്ട്. യുഎസിലെ ഏകദേശം 20,000 കേന്ദ്രങ്ങളുടെ വിവരങ്ങൾ ആപ്പിളിന്റെ മാപ്പിലുടെ ലഭിക്കുന്നത്. വരും ദിവസങ്ങൾ കൂടുതൽ കേന്ദ്രങ്ങളുടെ വിവരങ്ങളും ചേർക്കുമെന്ന് ആപ്പിൾ അറിയിച്ചു
അപ്ഡേറ്റ് ചെയ്തതിന് ശേഷം മാത്രം ഈ സൗകര്യം ലഭ്യമാകൂ. ആപ്പിൾ മാപ്പിൽ പ്രവേശിച്ചതിന് ശേഷം സേർച്ചിൽ കോവിജ് 19 വാക്സിൻ ടാപ് ചെയ്യുക. എന്നിട്ട് ഫൈൻഡ് നിയർബൈ എന്ന ഓപ്ഷനും കൊടുത്താൽ ഏറ്റവും സമീപമുള്ള VACCINE കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്.
കൂടുൽ വിവരങ്ങൾക്കായി ആപ്പിളിന്റെ എഐ വോയിസ് അസിസ്റ്റന്റായ SIRI ചോദിച്ചാൽ വാക്സിൻ കേന്ദ്രത്തിന്റെ പൂർണ വിവരങ്ങൾ അറിയിക്കുകയും ചെയ്യും.
എല്ലാ കോവിഡ് വാക്സിൻ കേന്ദ്രത്തിന്റെ വിവരങ്ങളായ കാർ പാർക്കിങ്, പ്രവർത്തന സമയം, വിലാസം, ബന്ധപ്പെടാനുള്ള നമ്പറുകൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങിയവയെല്ലാ ലഭ്യമാകുന്നതാണ്. അതിലൂടെ വെബ്സ്റ്റിൽ കയറി അവിടുത്തെ സൗകര്യങ്ങളും വാക്സിൻ സ്വീകരിക്കുന്നതിനായി ബുക്ക് ചെയ്യാനും സാധിക്കും.
Content Highlight: Apple Map’s new update will show you the nearest Covid Vaccination Center