Home Technology വിവോ X60 സീരീസ് പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്
Technology

വിവോ X60 സീരീസ് പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

Vivo X60 Series premium smartphone to launch in India

Facebook
Twitter
Pinterest
WhatsApp

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ പ്രീമിയം സ്മാർട്ട്ഫോൺ ശ്രേണിയായ X60 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഈ മാസം 25നാണ് ലോഞ്ച് എന്ന് വ്യക്തമാക്കി കമ്പനി ട്വീറ്റ് ചെയ്തു. വിവോ X60, വിവോ X60 പ്രോ, വിവോ X60 പ്രോ+ എന്നിങ്ങനെ മൂന്ന് ഫോണുകൾ ചേർന്നതാണ് വിവോ X60 സീരീസ്. ഇതിൽ ഏതൊക്കെ ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല.

ചൈനയിൽ അവതരിപ്പിച്ച Vivo X60 Series  ഫോണുകളിൽ നിന്നും ഇന്ത്യയിൽ എത്താൻ പോകുന്ന മോഡലുകൾക്ക് ചില വ്യത്യാസങ്ങളുണ്ടാകും എന്നാണ് റിപോർട്ടുകൾ. ഇതിൽ പ്രധാനം മോഡലുകൾക്ക് ചില വ്യത്യാസങ്ങളുണ്ടാകും എന്നാണ് റിപോർട്ടുകൾ. ചൈനീസ് വിപണിയിൽ എക്‌സിനോസിന്റെയും ചിപ്സെറ്റ് വിവോ X60 സീരീസിൽ ഇടം പിടിച്ചിട്ടുണ്ട്. X60, X60 പ്രോ മോഡലുകൾക്ക് ക്വാൽകോം സ്നാപ്ഡ്രാഗൺ 870 ചിപ്സെറ്റും X60 പ്രോ+ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുമാണ് ഇടം പിടിക്കാൻ സാദ്ധ്യത. വിവോ X60, X60 പ്രോ ഫോണുകൾക്ക് 6.56 ഇഞ്ച് ഫുൾ എച്ച്ഡി + (2376 x 1080 പിക്‌സൽ) റെസല്യൂഷൻ ഡിസ്‌പ്ലേ ആയിരിക്കും എന്നാണ് വിവരം. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, അമോലെഡ് പാനൽ ഉപയോഗിക്കുന്ന എച്ച്ഡിആർ 10 + പ്ലേബാക്ക് സർട്ടിഫിക്കേഷൻ എന്നിവ ഈ ഡിസ്‌പ്ലേയ്ക്കുണ്ടാവും. 12 ജിബി റാം വരെ റാം പതിപ്പുകളിൽ X60, X60 പ്രോ ഫോണുകൾ വിപണിയിലെത്തും.

ക്യാമറയുടെ കാര്യത്തിൽ വിവോ X60 പ്രോയ്ക്ക് 48 എംപി സോണി ഐഎംഎക്സ് 598 ഇമേജ് സെൻസറും (എഫ് / 1.48 അപ്പേർച്ചർ), 120 ഡിഗ്രി കാഴ്‌ചയുള്ള 13 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ സെൻസറും, 13 എംപി പോർട്രെയിറ്റ് ക്യാമറയും, 8 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ചേർന്ന ക്വാഡ് ക്യാമെറയായിരിക്കും. സീസ് ഒപ്റ്റിക്സുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത X60 പ്രോ+ന്റെ 50 എംപി പ്രൈമറി ക്യാമറയ്ക്ക് (എഫ് / 1.6 അപ്പേർച്ചർ) ഒഐഎസ് പിന്തുണയുണ്ടാകും. 48 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ (114 ഡിഗ്രി ഫീൽഡ്-വ്യൂ), 5x ഒപ്റ്റിക്കൽ സൂം വരെ വാഗ്ദാനം ചെയ്യുന്ന 8 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും 2x ഒപ്റ്റിക്കൽ സൂം ഉള്ള 32 എംപി ടെലിഫോട്ടോ ക്യാമറയും ചേർന്നതാവും ക്വാഡ് കാമറ സെറ്റ്.

Content Highlight: Vivo X60 Series premium smartphone to launch in India

  • Tags
  • 13MP portrait camera and 8MP periscope telephoto lens
  • 13MP secondary ultra-wide angle sensor with 120 degree view
  • AMOLED panel.
  • HDR10
  • INDIAN MARKET
  • Launch Day
  • Vivo X60 Series premium smartphone
Facebook
Twitter
Pinterest
WhatsApp

Most Popular

അതിസുന്ദരിയായി ആലിയ, കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകരും

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ' ഒക്ടോബർ 13ന് തീയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് 'ആർആർആർ' എന്നത്. ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും രാം ചരണുമാണ്...
Read more

ഭാഗ്യലക്ഷ്മിയെക്കുറിച്ച് മജ്‌സിയ!

ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും സീനിയർ ആയ മത്സരാർത്ഥി ആണ് ഭാഗ്യലക്ഷ്മി. ശബ്ദം കൊണ്ട് മലയാളിയെ കയ്യിലെടുത്ത ഭാഗ്യലക്ഷ്മി സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിച്ച വ്യക്തിത്വം ആണ്. നമ്മുടെ പല...
Read more

Akshay Kumar – Katrina Kaif ചിത്രം Sooryavanshi ഉടൻ തന്നെ തീയേറ്ററുകളിലെത്തും

അക്ഷയ് കുമാറും (Akshay Kumar) കത്രീന കൈഫും (Kathrina Kaif) പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം സൂര്യവൻഷി ഏപ്രിൽ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. തിങ്കളാഴ്ച രാത്രിയോടെ തന്റെ ട്വിറ്റർ...
Read more

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഹൃദയത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

വിനീത് ശ്രീനിവാസൻ (Vineeth Srinivasan) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. പ്രണവ് മോഹൻലാലും, കല്യാണി പ്രിദർശനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ ഫേസ്ബുക്  അകൗണ്ടിലൂടെയാണ് വിനീത് ഈ...
Read more