മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ വിസ്മയയുടെ തന്റെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച് സാക്ഷാൽ അമിതാഭ് ബച്ചനും രംഗത്തു വന്നിരിക്കുകയാണ്.
“മോഹൻലാൽ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകൾ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകൾ,” ബച്ചൻ ട്വീറ്റിൽ കുറിക്കുന്നു.
T 3823 – MohanLal , superstar pf Malayalam Cinema and one that I have immense admiration of , sends me a book,
"Grains of Stardust", written & illustrated by his daughter Vismaya ..
A most creative sensitive journey of poems and paintings ..
Talent is hereditary ! My best wishes pic.twitter.com/KPmojUbxhk— Amitabh Bachchan (@SrBachchan) February 23, 2021
Content Highlight: Amitabh Bachchan congratulates Vismaya Mohanlal for her new book “Grains of stardust”