ദൃശ്യം 2വിലൂടെ മലയാളത്തില്‍ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് മീന. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് റാണിയായി മീന വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ദൃശ്യം രണ്ടാം ഭാഗത്തിലും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അടുത്തിടെ നടി പങ്കുവെച്ചിരുന്നു.
തമിഴിനൊപ്പം മലയാളത്തിലും നിരവധി സിനിമകളില്‍ ഭാഗമായിട്ടുളള താരമാണ് മീന. ഒരുകാലത്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെ സ്ഥിരം നായിക കൂടിയായിരുന്നു നടി. വിവാഹ ശേഷവും സിനിമാ രംഗത്ത് സജീവമായിരുന്നു താരം. മീനയ്ക്ക് പിന്നാലെ മകള്‍ നൈനികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ദളപതി വിജയ് ചിത്രം തെരിയിലൂടെയാണ് താരപുത്രി തുടങ്ങിയത്. തെരിയ്ക്ക് പിന്നാലെ ഭാസകര്‍ ദി റാസ്കല്‍ തമിഴ് റീമേക്കിലും നൈനിക അഭിനയിച്ചു. അതേസമയം സിനിമയിലെ തിരക്ക് കാരണം ഏട്ടാം ക്ലാസില്‍ വെച്ച് പഠിപ്പ് നിര്‍ത്തേണ്ടി വന്നതിനെ കുറിച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ മീന പറഞ്ഞിരുന്നു. പിന്നീട് പ്രൈവറ്റായി പഠിച്ചെടുക്കുകയായിരുന്നു എന്നും നടി പറഞ്ഞു. തനിക്കുണ്ടായത് പോലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യെന്നും നടി പറയുന്നു.
അവള് എഞ്ചോയ് ചെയ്ത വളരട്ടെയെന്നാണ് മീനയുടെ അഭിപ്രായം. നൈനികയെ തേടി പിന്നെയും ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ മകള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്ന തീരുമാനത്തില്‍ അത് കമ്മിറ്റ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സിനിമയിലുണ്ടായ തിരക്ക് കാരണം അവളുടെ പല ക്ലാസുകളും നഷ്ടപ്പെട്ടിരുന്നു. പിന്നീട് മിസ്സായ ക്ലാസുകളൊക്കെ പഠിച്ചെടുക്കാന്‍ അവള് ഏറെ ബുദ്ധിമുട്ടിയെന്നും നടി പറഞ്ഞു.
അതുകൊണ്ടാണ് എല്ലാ സിനിമകളും കമ്മിറ്റ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. മോളെ അഭിനയിപ്പിക്കുന്നതിനെ കുറിച്ച് താനും വിദ്യയും ചിന്തിക്കുന്നതിന് മുന്‍പാണ് വിജയ് ചിത്രത്തിലേക്കുളള ഓഫര്‍ വന്നത്. ആദ്യം എന്റെ ഡേറ്റ് ചോദിച്ച് വിളിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ മകളെ കുറിച്ച് ചോദിച്ചാണ് വിളിച്ചത്. തുടര്‍ന്ന് തെരിയില്‍ നെെനിക അഭിനയിച്ചു. ആദ്യ ഷോട്ടിന് വേണ്ടി മോള് ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. മോള്‍ക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ. എന്റെയും മകളുടെയും സിനിമാ കരിയര്‍ തുടരുന്നതില്‍ വലിയ പിന്തുണയുമായി ഭര്‍ത്താവ് ഉണ്ട്. മോളുണ്ടായ ശേഷവും സിനിമയില്‍ അഭിനയിക്കാന്‍ എന്നെ പ്രോല്‍സാഹിപ്പിച്ചത് അദ്ദേഹമാണെന്നും അഭിമുഖത്തില്‍ മീന പറഞ്ഞു.
Content Highlight: Actress Meena revealed that about her and her daughter nainika film industry life