ഇന്ത്യയിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെ തിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പരിക്കേറ്റതിനാൽ ബാറ്റിംഗ് പ്രതിഭയായ സ്മൃതി മന്ഥാനയാണ് ടീമിനെ നയിക്കുന്നത്.
ഏകദിന മത്സരത്തിനിടെ അരക്കെട്ടിലെ മാംസപേശിക്കേറ്റ പരിക്കുമൂലമാണ് ഹർമൻപ്രീതിന് വിശ്രമം അനുവദിച്ചത്. അഞ്ചുമത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യയെ 4-1ന് തകർത്താണ് ദക്ഷിണാഫ്രിക്കൻ നിര മേധാവിത്വം തെളിയിച്ചിരിക്കുന്നത്.
ഏകദിന പരമ്പരയിലെ തോൽവി മറക്കുകയാണെന്നും ഇനി ടി20 പരമ്പര പിടിക്കുകയാണ് ലക്ഷ്യമെന്നും സ്മൃതി മന്ഥാന പറഞ്ഞു. ഫീൽഡിംഗിലെ പിഴവുകളാണ് ഇന്ത്യൻ നിരയെ ഏകദിനത്തിൽ പിന്നോട്ടടിച്ചത്. ക്യാച്ചുകൾ കൈവിട്ടത് നിർണ്ണായക പിഴവുകളെന്ന് മന്ഥാന ചൂണ്ടിക്കാട്ടി.
Content Highlight: Women’s T20 series from today; Smriti Manthana will lead