ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടേയും അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസിന്റേയും വിവാഹം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും പൗരത്വവുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍ ഇരുവരും വേര്‍പിരിയും എന്നുവരെ പ്രവചിച്ചവരുണ്ട്. എന്നാല്‍ ഇരുവരുടേയും ദാമ്പത്യബന്ധം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോള്‍ തന്റെ മറ്റ് കാമുകിമാരില്‍ നിന്ന് പ്രിയങ്കയെ സ്പെഷ്യലാക്കുന്നത് എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജൊനാസ്.
പുതിയ ആല്‍ബം സ്പേയ്സ്മാന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഭാര്യയുമായുള്ള മാന്ത്രിക ബന്ധത്തെക്കുറിച്ച് താരം മനസു തുറന്നത്. ശരിയായ ആളാണെങ്കില്‍ മാത്രം നമുക്കൊരു മാജിക്കല്‍ കണക്ഷന് അനുഭവപ്പെടും. ഞങ്ങള്‍ വളരെ അധികം ഭാഗ്യമുള്ളവരാണ്. ഡേറ്റ് ചെയ്യുന്നതിന് മുന്‍പു തന്നെ ഞങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു. സുഹൃത്തുക്കള്‍ എന്ന നിലയിലുള്ള ആ അടിത്തറയാണ് ഞങ്ങളുടെ ബന്ധം മനോഹരമാക്കുന്നത്. വിവാഹത്തിന്റെ സംഭവബഹുലമായ ആദ്യ കുറച്ച് വര്‍ഷങ്ങളാണിത്. എനിക്ക് ആശ്രയിക്കാന്‍ പറ്റുന്ന ഒരു ജീവിത പങ്കാളിയെ കിട്ടിയതില്‍ ഞാന്‍ വളരെ അധികം അനുഗ്രഹീതനാണ്. തിരിച്ചും അങ്ങനെയാണെന്നാണ് പ്രതീക്ഷിക്കുന്നത്- നിക്ക് ജൊനാസ് പറഞ്ഞു.
പ്രിയങ്കയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് ഹോളിവുഡിലെ നിരവധി താരങ്ങളെ ജൊനാസ് ഡേറ്റ് ചെയ്തിട്ടുണ്ട്. ഗായിക മിലെ സൈറസ്, സെലേന ഗോമസ്, ഡെല്‍റ്റ ഗൂഡ്രം, നടി കേറ്റ് ഹഡ്സണ്‍ എന്നിവരാണ് അവരില്‍ ചിലര്‍. 2017 ലെ മെറ്റ് ഗാലയില്‍ വച്ചാണ് പ്രിയങ്കയും നിക്ക് ജൊനാസും ആദ്യം കണ്ടുമുട്ടുന്നത്. അതുകഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ഇവര്‍ ഡേറ്റ് ചെയ്യാന്‍ തുടങ്ങി. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം.
Content Highlight: What made Priyanka special from other girlfriends?