ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ പ്രീമിയം സ്മാർട്ട്ഫോൺ ശ്രേണിയായ X60 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഈ മാസം 25നാണ് ലോഞ്ച് എന്ന് വ്യക്തമാക്കി കമ്പനി ട്വീറ്റ് ചെയ്തു. വിവോ X60, വിവോ X60 പ്രോ, വിവോ X60 പ്രോ+ എന്നിങ്ങനെ മൂന്ന് ഫോണുകൾ ചേർന്നതാണ് വിവോ X60 സീരീസ്. ഇതിൽ ഏതൊക്കെ ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല.
ചൈനയിൽ അവതരിപ്പിച്ച Vivo X60 Series ഫോണുകളിൽ നിന്നും ഇന്ത്യയിൽ എത്താൻ പോകുന്ന മോഡലുകൾക്ക് ചില വ്യത്യാസങ്ങളുണ്ടാകും എന്നാണ് റിപോർട്ടുകൾ. ഇതിൽ പ്രധാനം മോഡലുകൾക്ക് ചില വ്യത്യാസങ്ങളുണ്ടാകും എന്നാണ് റിപോർട്ടുകൾ. ചൈനീസ് വിപണിയിൽ എക്സിനോസിന്റെയും ചിപ്സെറ്റ് വിവോ X60 സീരീസിൽ ഇടം പിടിച്ചിട്ടുണ്ട്. X60, X60 പ്രോ മോഡലുകൾക്ക് ക്വാൽകോം സ്നാപ്ഡ്രാഗൺ 870 ചിപ്സെറ്റും X60 പ്രോ+ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുമാണ് ഇടം പിടിക്കാൻ സാദ്ധ്യത. വിവോ X60, X60 പ്രോ ഫോണുകൾക്ക് 6.56 ഇഞ്ച് ഫുൾ എച്ച്ഡി + (2376 x 1080 പിക്സൽ) റെസല്യൂഷൻ ഡിസ്പ്ലേ ആയിരിക്കും എന്നാണ് വിവരം. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, അമോലെഡ് പാനൽ ഉപയോഗിക്കുന്ന എച്ച്ഡിആർ 10 + പ്ലേബാക്ക് സർട്ടിഫിക്കേഷൻ എന്നിവ ഈ ഡിസ്പ്ലേയ്ക്കുണ്ടാവും. 12 ജിബി റാം വരെ റാം പതിപ്പുകളിൽ X60, X60 പ്രോ ഫോണുകൾ വിപണിയിലെത്തും.
ക്യാമറയുടെ കാര്യത്തിൽ വിവോ X60 പ്രോയ്ക്ക് 48 എംപി സോണി ഐഎംഎക്സ് 598 ഇമേജ് സെൻസറും (എഫ് / 1.48 അപ്പേർച്ചർ), 120 ഡിഗ്രി കാഴ്ചയുള്ള 13 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ സെൻസറും, 13 എംപി പോർട്രെയിറ്റ് ക്യാമറയും, 8 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ചേർന്ന ക്വാഡ് ക്യാമെറയായിരിക്കും. സീസ് ഒപ്റ്റിക്സുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത X60 പ്രോ+ന്റെ 50 എംപി പ്രൈമറി ക്യാമറയ്ക്ക് (എഫ് / 1.6 അപ്പേർച്ചർ) ഒഐഎസ് പിന്തുണയുണ്ടാകും. 48 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ (114 ഡിഗ്രി ഫീൽഡ്-വ്യൂ), 5x ഒപ്റ്റിക്കൽ സൂം വരെ വാഗ്ദാനം ചെയ്യുന്ന 8 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും 2x ഒപ്റ്റിക്കൽ സൂം ഉള്ള 32 എംപി ടെലിഫോട്ടോ ക്യാമറയും ചേർന്നതാവും ക്വാഡ് കാമറ സെറ്റ്.
Content Highlight: Vivo X60 Series premium smartphone to launch in India