ഏഴ് ഭാഷകളിൽ ചരിത്രം കുറിക്കാനെത്തുന്ന ‘സാൽമൺ ത്രി ഡി‘ ചിത്രത്തിലെ കാതൽ എൻ കവിയേ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തിൽ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്. നവീൻ കണ്ണന്റെ രചനയിൽ ശ്രീജിത്ത് എടവന സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമാണ്.
ഡോൾസ്, കാട്ടുമാക്കാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളിയായ ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രമാണ് സാൽമൺ. എം ജെ എസ് മീഡിയയുടെ ബാനറിൽ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടിൽ, ജോയ്സ് ഡി പെക്കാട്ടിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന സാൽമൺ ത്രി ഡി ഏഴു ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.