ശരീരഭാരം കാരണം വിദ്യാ ബാലന് വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു അഭിമുഖത്തിൽ വിദ്യ തന്റെ വേദന പ്രകടിപ്പിക്കുകയും തന്റെ ഭാരം എങ്ങനെയാണ് ഇത്രയും വലിയ ചർച്ചയായതെന്നും പറഞ്ഞിരുന്നു.
തെന്നിന്ത്യയിലായാലും ബോളിവുഡിലായാലും നിരവധി ആരാധകരുള്ള താരമാണ് വിദ്യാ ബാലൻ . സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തുകയും എന്നാൽ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത നടിയാണ് വിദ്യാ ബാലൻ. ഇന്ന് കാണുന്ന ഈ നിലയിലെത്താൻ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നടിയ്ക്ക് കടന്നുപോകേണ്ടി വന്നത്.
ഇപ്പോഴിത സിനിമയുടെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിദ്യ വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ. കുറിച്ചും വിദ്യാ ബാലൻ വെളിപ്പെടുത്തി.
Content Highlight: Vidya Balan says about her Body-Shaming, Says ‘I Thought My Body Betrayed Me, Weight Had Become National Issue’