നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഡീപ് നെക്കിലുള്ള സ്ലീവ് ലസ് ലെഹങ്കയാണ് അഹാനയുടെ വേഷം. വലിയ നെറ്റിച്ചുട്ടിയിൽ രാജകുമാരിയെപ്പോലെ സുന്ദരിയാണ് അഹാന. അതിനൊപ്പം ചെറിയ വട്ടക്കമ്മലും മോതിരവും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. വഫാരയാണ് ചിത്രങ്ങൾ പകർത്തിയത്. അസാനിയ നസ്രിനാണ് വസ്ത്രം ഒരുക്കിയത്. ശിവയാണ് മേക്ക്അപ്പ്.
Content Highlight: Video of Ahana in new glamorous look