മലയാള സിനിമയിലെ ‘ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ എന്ന വിളിപ്പേരിന് എന്തുകൊണ്ടും അർഹനായ ആളാണ് ഉണ്ണി മുകുന്ദൻ ഉണ്ണിക്ക് പ്രണയമുണ്ടോ? വിവാഹം ഉടനെ ഉണ്ടാവുമോ എന്നൊക്കെ അറിയേണ്ടവരോട് തന്റെ പ്രണയത്തെക്കുറിച്ചും കിട്ടിയ ‘തേപ്പിനെ’ കുറിച്ചുമെല്ലാം ഉണ്ണി വാചാലനാവുന്നു.
ഇൻസ്റ്റാഗ്രാമിൽ ചോദ്യോത്തരവേളയിലാണ് ഉണ്ണി എല്ലാത്തിനും മറുപടി നൽകിയത്. ഗുജറാത്തിൽ കുട്ടിക്കാലം ചിലവഴിച്ച ഉണ്ണിക്ക് ആദ്യമായി ആകർഷണം തോന്നിയത് ഗുജറാത്തി ടീച്ചറോടാണ്. പിന്നെ ആദ്യ കാമുകിയെ കുറിച്ചും ചോദ്യമുണ്ടായി. അവരുടെ പേര് അറിയാനായിരുന്നു ഒരു ഫാനിന്റെ ആഗ്രഹം.
കല്യാണം കഴിക്കാൻ എന്തായാലും ഉണ്ണിക്ക് തീരെ താൽപ്പര്യമില്ല. അതിനുള്ള കാരണവും വ്യക്തമാക്കി.എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകിൽ വിവാഹിതരാണ്, അല്ലെങ്കിൽ കമ്മിറ്റഡാണ് അതുമല്ലെങ്കിൽ ബ്രേക്ക് അപ്പിൽ ആണെന്നാണ് ഉണ്ണിയുടെ മറുപടി നടിമാരിൽ മൂന്നുപേരാണ് ഉണ്ണിയുടെ പ്രിയപ്പെട്ടവർ; അനു സിതാര, ശോഭന, കാവ്യാ മാധവൻ എന്നിവരാണത്. പക്ഷെ ഉണ്ണി രഹസ്യമായി ഒരാളോട് ‘ക്രഷ്’ ഉള്ള കാര്യവും മറച്ചുപിടിച്ചിട്ടില്ല. അതാരെന്നല്ലേ? ഉണ്ണി രഹസ്യമായി ഇഷ്ടപ്പെടുന്ന ആ നടി ഭാവനയാണ്. ഇനിയും ബാച്ചിലർ ആയി നിൽക്കാനാണോ തീരുമാനം എന്നറിയണം ഒരാൾക്ക് ഇരിക്കും, നിൽക്കും, ചിലപ്പോ ഉറങ്ങും എന്നായി ഉണ്ണി മുകുന്ദൻ. കളിപ്പാട്ടങ്ങളും, കുടുംബവും, ശുദ്ധവായുവും, ബൈക്ക് യാത്രകളും, പാട്ടുകളും, ദൂരയാത്രകളും ഒക്കെയാണ് ഉണ്ണിയുടെ ഇഷ്ടങ്ങൾ.
Content Highlight: Unnimukundan told fans about his love life and crush