സിനിമാ താരങ്ങളാകും പലപ്പോഴും ആഢംബര വാഹനങ്ങള്‍ പലതും ആദ്യം സ്വന്തമാക്കുക. പലരും കടുത്ത വാഹനപ്രേമികളും ആയിരിക്കും. അത്തരത്തിൽ ഒരു വാഹനപ്രേമിയാണ് മലയാളത്തിന്റെ മസിൽ ഹീറോ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന് തന്റെ ഏറെ നാളത്തെ കാത്തിരിപ്പിന് ഇപ്പോൾ സാഫല്യം കുറിച്ചിരിക്കുകയാണ്.
ഇരുചക്ര വാഹന പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ഡുക്കാറ്റി പാനിഗാലെ വി2 എന്ന ബൈക്കാണ് ഉണ്ണിമുകുന്ദൻ സ്വന്തമാക്കിയിരിക്കുന്നത്. 22.99 ലക്ഷം രൂപയാണ് ഇതിന്റെ വില.
സ്പേർട്സ് ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ചെറുപ്പകാലത്തെ സ്വപ്നം എന്നൊക്കെയാണ് ഉണ്ണി ചിത്രത്തിനൊപ്പം കുറിച്ചത്.
Content Highlight: Unni Mukundan owns luxury bike worth Rs 23 lakh.