അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. വാര്‍ത്ത ശരി വെക്കുന്ന തരത്തില്‍ വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്ക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു. ഇതോടെ വാര്‍ത്തയില്‍ എന്തോ കാര്യമുണ്ടെന്ന ചര്‍ച്ചകള്‍ക്കും കാരണമായി.
ജിപിയ്ക്കൊപ്പം ടെലിവിഷന്‍ ഷോ യില്‍ വിധികര്‍ത്താവായി ഇരിക്കുന്ന നടി ദിവ്യ പിള്ളയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു വൈറലായത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരും അറിഞ്ഞില്ലെന്നും വിവാഹക്കാര്യം ആരോടും പറയാത്തത് മോശമായി പോയെന്നുമടക്കമുള്ള പരിഭവങ്ങള്‍ വന്നു. ഒടുവില്‍ വിവാഹവാര്‍ത്തയോട് പ്രതികരിച്ച് ജിപി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ യിലെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ട്. അതിനിടയില്‍ എടുത്ത ചിത്രം. ആ ചിത്രം മുന്‍നിര്‍ത്തിയാണ് എന്റെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. വര്‍ഷത്തില്‍ എന്നെ പല തവണ വിവാഹം കഴിപ്പിക്കുന്ന സോഷ്യല്‍ മീഡിയയോട് ഞാന്‍ വീണ്ടും പറയട്ടേ… ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണെന്നും വനിത ഓണ്‍ലൈന്‍ നല്കിയ പ്രതികരണത്തില്‍ ജിപി വ്യക്തമാക്കി. എന്റെ പ്രിയപ്പെട്ട പല സുഹൃത്തുക്കളുമായി ചേര്‍ത്ത് എന്റെ പ്രണയകഥ പലതവണ പ്രചരിച്ചിട്ടുണ്ടെന്നാണ് ജിപി പറയുന്നത്. അതേ സുഹൃത്തുക്കളെ തന്നെ ജിപി ഇതാ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞവരുമുണ്ട്. എന്തായാലും അങ്ങനൊരു നല്ല കാര്യം ഇപ്പോഴൊന്നും സംഭവിക്കാന്‍ ഇടയില്ല. എന്റെ വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ ഞാന്‍ തന്നെ നേരിട്ട് അറിയിക്കുന്നതാണ്.
Content Highlight: Truth about the Wedding between Divya Pillai and GP