മമ്മൂട്ടിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കാത്തിരിപ്പിനൊടുവിലായി ദ പ്രീസ്റ്റ് എത്തുന്നതിന്റെ ത്രില്ലിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായൊരുമിക്കുന്നതുള്പ്പടെ നിരവധി പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്. സിനിമയെക്കുറിച്ച് വാചാലനായാണ് കഴിഞ്ഞ ദിവസം മമ്മൂട്ടി എത്തിയത്.
ദ പ്രീസ്റ്റിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമായാണ് താടി വളര്‍ന്നത്. ചിത്രത്തിലേത് വേറെ താടിയാണ്. പിന്നീടിതുവരെ താടി കളയേണ്ടി വന്നിട്ടില്ല. മാര്‍ച്ച് 3ന് ശേഷം ഇതുവരെ താടി വടിച്ചിട്ടില്ല. ഇത് അടുത്ത സിനിമയ്ക്ക് സഹായകമാവുമെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. അമല്‍ നീരദ് ചിത്രമായ ഭീഷ്മപര്‍വത്തില്‍ അഭിനയിച്ച് വരികയാണ് മെഗാസ്റ്റാര്‍. ഓറഞ്ച് നിറത്തിലുള്ള ഷര്‍ട്ടണിഞ്ഞായിരുന്നു മമ്മൂട്ടി എത്തിയത്.
ഹ്യൂഗോ മാസ് ന്യൂ സീസണ് പ്രിന്റ് മാസ്ക്കായിരുന്നു മമ്മൂട്ടി ധരിച്ചത്. ഈ മോഡല്‍ മാസ്ക്കുകള്‍ക്ക് 25 ഡോളറാണ് കുറഞ്ഞ വിലയെന്നുള്ള കണ്ടെത്തലുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വിപണിയിലെ പുതുപുത്തന്‍ മോഡലുകളെക്കുറിച്ച് കൃത്യമായി ശ്രദ്ധിക്കാറുണ്ട് മമ്മൂട്ടി. കാറും മൊബൈല്‍ ഫോണും വാച്ചും മാത്രമല്ല മാസ്ക്കിലും അദ്ദേഹം തന്റെ ഇഷ്ടം പരീക്ഷിച്ചിരിക്കുകയാണ്. രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സ്ഥാനാര്‍ത്ഥി പ്രചാരണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കും മമ്മൂട്ടി മറുപടി നല്‍കിയിരുന്നു.
മമ്മൂട്ടിയുടെ ആരാധകര്‍ അക്ഷമയോടെ കാണാന്‍ കാത്തിരിക്കുന്ന സിനിമ The Priest റിലീസാവുകയാണ്. മാര്‍ച്ച് 11ന് ചിത്രമെത്തുകയാണ്. റിലീസിന് മുന്നോടിയായി താരങ്ങളും അണിയറപ്രവര്‍ത്തകരും ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പരിപാടിയിലുടനീളം മാസ്ക് ധരിച്ചായിരുന്നു Mammootty ഇരുന്നത്. ഇടയ്ക്ക് മുഖത്ത് നിന്ന് മാസ്ക് മാറ്റിയെങ്കിലും വീണ്ടും ഇട്ടിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയായിരുന്നു മമ്മൂട്ടി എത്തിയത്.
Content Highlight: Trending mammootty’s new mask