ജനുവരി അഞ്ചിന് തുറക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രൊഡ്യൂസർസ് അസോസിയേഷനും തീയ്യേറ്റർ ഉടമകളും വിനോദ നികുതി ഒഴിവാക്കിയത്തിനു ശേഷം മാത്രമേ തിയേറ്റർ തുറക്കുകയുള്ളൂ എന്നു അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിനോദ നികുതിയിൽ ഇളവ് ഉറപ്പേകിയിരുന്നു. ഇതിനെ സിനിമാ മേഖല ഒന്നടങ്കമാണ് കൈയ്യടിച്ച് വരവേറ്റത്. മുഖ്യമന്ത്രിയുടെ ഈ ഉറപ്പിന്മേലാണ് തിയേറ്റർ 13നു തുറക്കുമെന്ന് തീരുമാനിച്ചത്.
തുറക്കുമ്പോൾ കണ്ണൂർ നഗരത്തിലെ തീയേറ്ററുകൾ ഇന്ന് തുറക്കില്ല. നഗരത്തിലെ സവിത കവിത പിവിഎസ്, എൻ എസ് എന്നി തിയേറ്ററുകൾ ഇന്ന് തുറക്കില്ല, കാരണം, അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സവിത ഫിലിം സിറ്റി മാർച്ചിലും എൻ എസ് അടുത്ത ആഴ്ചയും ആയിരിക്കും തുറക്കുക. അതേ സമയം പി വി എസ് കവിത എന്നീ തീയേറ്ററുകൾ തുറക്കുന്ന തീയതി ഇതുവരെ പ്രഖാപിച്ചിട്ടില്ല.
Content Highlight: Theaters in Kannur are closed