കോവിഡ് വ്യാപനം മൂലം ലഭിച്ച Lockdown ആളുകളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ…
ഒരുപക്ഷേ ജീവിതത്തില്‍ ആദ്യമായാണ് നമ്മളില്‍ പലരും ഇത്രയും ദിവസം സ്വന്തം വീടുകളില്‍ കഴിഞ്ഞത്… എന്നാല്‍, ഒഴിവ് സമയം കൂടുതല്‍ ലഭിച്ചതോടെ പലര്‍ക്കും സമയം എങ്ങിനെ കാര്യക്ഷമായി വിനിയോഗിക്കാം എന്നായി ചിന്ത. പലരും തങ്ങളുടെ ഹോബികള്‍ പൊടിതട്ടിയെടുത്തു, ചിലര്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു.
എന്നാല്‍, അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നത് മറ്റൊന്നാണ്. Lockdown കാലത്ത് ഇന്ത്യക്കാര്‍ കൂടുതല്‍ ഉറങ്ങിയെന്നാണ് (Sleep) പഠനങ്ങള്‍ തെളിയിക്കുന്നത്. ലോക്ക് ഡൗണ്‍ കാലം പ്രായപൂര്‍ത്തിയായ ഇന്ത്യക്കാരെ കൂടുതല്‍ ഉറക്കക്കാരാക്കി മാറ്റിയെന്ന് സാരം. 54% പേരാണ് കൂടുതല്‍ ഉറങ്ങി lockdown കാലം ആസ്വദിച്ചത്. ലോക ഉറക്ക ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങള്‍ പറയുന്നത്.
ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ 2021 (Global Sleep Survey 2021) എന്ന പേരില്‍ റോയല്‍ ഫിലിപ്സ് ആണ് സര്‍വേ നടത്തിയത്. എന്നാല്‍, Lockdown കാലത്ത് ഉറക്കം നഷ്ടപ്പെട്ടവരും ഏറെയാണ്. 37% പേര്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. 27% പേര്‍ക്ക് നല്ല ഉറക്കം കിട്ടിയെങ്കിലും 39% പേര് ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു.
Lockdownന് ശേഷവും ഇന്ത്യക്കാര്‍ പല തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്
Content Highlight: The survey conducted on Indians under the name Global Sleep Survey 2021