Home Foodie Time സ്വാദിഷ്ടമായ നാടന്‍ ഭക്ഷണം തേടിപ്പോകുന്നവര്‍ക്കൊരിടം

സ്വാദിഷ്ടമായ നാടന്‍ ഭക്ഷണം തേടിപ്പോകുന്നവര്‍ക്കൊരിടം

Facebook
Twitter
Pinterest
WhatsApp

നഗരവാസികളുടെ നാവിന് നാടന്‍ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കുകയാണ് കേശവദാസപുരത്തെ ‘ദേ അളിയന്‍സ് ‘ തട്ടുകട. സ്വാദിഷ്ടമായ നാടന്‍ ഭക്ഷണം തേടിപ്പോകുന്നവര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഇൗ തട്ടുകട. ആഹാര പ്രിയര്‍ക്കെല്ലാം എത്തിപ്പെടാന്‍ പറ്റിയ സ്ഥലമാണ് ചൈതന്യ കണ്ണാശുപത്രിക്ക് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന അളിയന്‍സ് തട്ടുകട. വേറിട്ട വിഭവങ്ങള്‍ തേടിപ്പോകുന്ന ടെക്കികളുടെ ഇഷ്ടയിടമാണ് ഇവിടം. വൈകിട്ട് 3 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ വേറിട്ട ഭക്ഷണമാണ് വിളമ്ബുന്നത്. അളിയന്‍സിലെ സ്പെഷ്യല്‍ വിഭവമായ നാടന്‍ മുട്ട അള്ളിപ്പിടിച്ചതും സ്പെഷ്യല്‍ മുട്ട പൊട്ടിത്തെറിച്ചതും ഏറെ പ്രചാരം നേടിയതാണ്. ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നതും ഈ വിഭവം തന്നെയാണ്. അവധി ദിനങ്ങളില്‍ കുടുംബവുമായി ഔട്ടിംഗ് കഴിഞ്ഞു വീട്ടിലേക്കുള്ള മടക്കയാത്രയില്‍ അളിയന്‍സില്‍ നിന്ന് തനി നാടന്‍ ഭക്ഷണം ന്യായവിലയ്ക്ക് തൃപ്തിയോടെ കഴിച്ചുമടങ്ങുന്ന സ്ഥിരം കസ്റ്റമേഴ്സും ഉണ്ട്. ഇത്തരക്കാരെ ആകര്‍ഷിക്കുന്നത്തിനായി ശനിയാഴ്ചകളില്‍ കുട്ടികള്‍ക്ക് തനിയെ ദോശ ചുട്ടു തിന്നുന്നതിനുള്ള അവസരവും അളിയന്‍സില്‍ ഒരുക്കിയിട്ടുണ്ട്. വൃത്തിയോടെ നല്ല രുചികരമായ ഭക്ഷണം കഴിക്കണമെങ്കില്‍ അളിയന്‍സിലേക്ക് വരൂ.. എന്നാണ് സംസ്ഥാനത്തെ ആദ്യ പേ. ടി .എം തട്ടുകടയുടെ ഉടമയായ അഞ്ചല്‍ സ്വദേശി വിനു പറയുന്നത്.

നാവില്‍ കപ്പലോട്ടിക്കുന്ന വിഭവങ്ങള്‍
മീന്‍ പൊള്ളിച്ചത്
വീശ് പൊറോട്ട
മുട്ട പൊറോട്ട
ഷാപ്പ് കപ്പ ചതച്ചത്
 ചട്ടിമീന്‍കറി
തട്ടില്‍ ദോശ
വെള്ളയപ്പം
നാടന്‍ തേങ്ങാപ്പീര ഇടിയപ്പം
 ചിക്കന്‍ തോരന്‍
പിരട്ടു ചിക്കന്‍
ബീഫ് ഫ്രൈ
ചപ്പാത്തി ബീഫ് റോള്‍
മുട്ട ഞെരിച്ചത്

Facebook
Twitter
Pinterest
WhatsApp
Previous articleദിവസവും കുറച്ച് നേരം യോഗ നിദ്ര ചെയ്‌താൽ…
Next articleമധുരരാജയെ കടത്തി വെട്ടി ലൂസിഫർ: യൂടൂബിൽ പൊരിഞ്ഞ പോരാട്ടം

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...