അട്ടപ്പാടിയിലെ നിർധനരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ടി.വി നൽകി സന്തോഷ് പണ്ഡിറ്റ്. മാത്രമല്ല മറ്റുള്ള കുടുംബങ്ങൾക്ക് അറിയും മറ്റു സാധങ്ങളും എത്തിച്ച് കൊടുക്കുകയും താരം ചെയ്തു, ഇതിനു മുൻപും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെ ജങ്ങൾക്ക് സഹായവുമായി എത്തിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കൂടിയാണ് എല്ലാവരെയും ഈ കാര്യം അറിയിച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ
ഞാ൯ കുറച്ച് ദിവസങ്ങളിലായ് അട്ടപ്പാടി, പാലക്കാട് മേഖലകളില് ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാനായുള്ള പര്യടനത്തിലാണ്. അട്ടപ്പാടിയിലെ ചില ഉൗരിലെ വിദ്ധ്യാ൪ത്ഥികള്ക്ക് TV യും, തയ്യില് മെഷീനുകളും, ഉൗരിലെ കുടുംബങ്ങള്ക്ക് പച്ചക്കറി, പലചരക്കും നല്കി. (ഇത് ഒന്നാംഘട്ടം മാത്രമാണ്. അധികം വൈകാതെ, എന്ടെ അവസ്ഥ മെച്ചപ്പെട്ടാല് ഉടനെ, വീണ്ടും വന്ന് കുറേ കാര്യങ്ങള് കൂടി ചെയ്യണം.)
ഒരു ഗാനത്തിലൂടെ ലക്ഷ കണക്കിന് ആരാധകരെ ഉണ്ടാക്കിയ അട്ടപ്പാടിയുടെ സ്വന്തം നെഞ്ചമ്മയെ വീണ്ടും കണ്ടപ്പോള് ഒരുപാട് സന്തോഷം തോന്നി .
ഇനി ഒരാഴ്ചത്തെ മലപ്പുറം, വയനാട് ജില്ലാ പര്യടനങ്ങള് തുടരുന്നു.
(നന്ദി…രമേശേട്ട൯, ഷാലു ജി, പ്രമോഷ് ജി, മണികണ്ഠ൯ ജി, രജ്ജ൯ ജി അട്ടപ്പാടിയിലെ നല്ലവരായ നാട്ടുകാ൪..)
Pl comment by Santhosh Pandit
https://m.facebook.com/story.php?story_fbid=3237709029616668&id=595327650521499
Gepostet von Santhosh Pandit am Mittwoch, 24. Juni 2020