Home news ആ സമയത്ത് കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെയായിരുന്നു കടന്നുപോയത്, പലരും വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ !! വാനമ്പാടിയിലെ നിമ്മിയുടെ...

ആ സമയത്ത് കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെയായിരുന്നു കടന്നുപോയത്, പലരും വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ !! വാനമ്പാടിയിലെ നിമ്മിയുടെ യഥാർത്ഥ ജീവിതം

Facebook
Twitter
Pinterest
WhatsApp

വാനമ്പാടി എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് ഉമാ നായർ, വാനമ്പാടിയിലെ നിമ്മി എന്ന് പറഞ്ഞാൽ ആണ് പ്രേക്ഷകര്ക്ക് കുറച്ച് കൂടി മനസ്സിലാകുന്നത്, ആ ഒരൊറ്റ കഥാപാത്രം കൊണ്ട് ഉമ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. വളരെ പോസറ്റീവ് ആയ ഒരു കഥാപാത്രത്തെ ആണ് ഉമ സീരിയലിൽ അവതരിപ്പുന്നത്. സീ കേരളത്തിലെ പൂക്കാലം വരവായി എന്ന സീരിയലിലും ഉമാ അഭിനയിക്കുന്നുണ്ട്. അതിൽ വില്ലത്തി വേഷത്തിൽ ആണ് നടി എത്തുന്നത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സീരിയല്‍ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് സീരിയല്‍ സംപ്രേഷണവും അവസാനിച്ചത്.

ഇടവേളക്ക് ശേഷം വീണ്ടും സീരിയൽ തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ ലോക്ക് ഡൗൺ സമയത്ത് തനിക്ക് ഉണ്ടായ പ്രശ്നങ്ങൾ വ്യക്തമാക്കുകയാണ് ഉമ. മാനസികമായി ആ സമയത്ത് കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെയായിരുന്നു കടന്നുപോയതെന്ന് താരം പറയുന്നു.

ഷൂട്ടിംഗ് ക്യാന്‍സലായതോടെ സങ്കടത്തിലായിരുന്നു. അടുത്തിടെയാണ് തുടങ്ങിയത്. കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഈ സമയത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്നും താരം പറയുന്നു. ഇത് തന്റെ മാത്രം പ്രശ്നം അല്ല സീരിയൽ രംഗത്ത് ഉള്ള ഒട്ടുമിക്ക ആളുകളുടെയും പ്രശനമാണ്, എല്ലാവരും വളരെ ബുദ്ധിമുട്ടിൽ ആണ് കഴിയുന്നത്. പലരും തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് തുറന്നുപറയാറുമില്ല.

കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. സ്‌കീനില്‍ സമ്പന്നരാണെങ്കിലും പലരും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ലെന്നും ഉമ നായര്‍ പറയുന്നു. സഹനടിയെന്ന നിലയില്‍ ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ വലിയ പാടാണ്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമേ ഷൂട്ടിംഗുണ്ടാവാറുള്ളൂ. മേക്കപ്പും സാരിയും ചെരിപ്പുമൊക്കെയായി നല്ല ചെലവാണ്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് ജോലിയില്ലാതെ നില്‍ക്കാനും ബുദ്ധിമുട്ടാണ്. അതേക്കുറിച്ച് വലിയ ടെന്‍ഷനായിരുന്നു അനുഭവിച്ചത്.

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...