Home news കാസ്റ്റിങ് എജൻസികൾക്ക് രെജിസ്ട്രേഷനുമായി ഫെഫ്‍ക. 

കാസ്റ്റിങ് എജൻസികൾക്ക് രെജിസ്ട്രേഷനുമായി ഫെഫ്‍ക. 

Facebook
Twitter
Pinterest
WhatsApp

കാസ്റ്റിങ് എജൻസികൾക്ക് രെജിസ്ട്രേഷനുമായി ഫെഫ്‍ക.

മലയാള സിനിമാരംഗത്ത് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ എന്ന പേരില്‍ തട്ടിപ്പ് വ്യാപകം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒട്ടേറെ പരാതികള്‍ ഫെഫ്കയ്ക്ക് ലഭിച്ചു.കാസ്റ്റിങ് കോള്‍ തട്ടിപ്പ് തടയാൻ ഏജൻസിക്ക് രജിസ്ട്രേഷനും വിളിക്കാൻ ഫോണ്‍ നമ്പറുമായും ഫെഫ്‍ക.
സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചുള്ള കാസ്റ്റിങ് കോളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിക്കുന്നത്
സിനിമയില്‍ പണം മുടക്കാമെങ്കില്‍ നായകനാക്കാമെന്ന് പറഞ്ഞാണ് യുവാക്കളില്‍നിന്ന് പണംതട്ടുന്നത്. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതല്‍.ബോളിവുഡിലും കോളിവുഡിലും പ്രൊഫഷണല്‍ കാസ്റ്റിങ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍, മലയാളത്തില്‍ ചുരുക്കം പേരേയുള്ളൂ. ഇവര്‍ക്ക് രജിസ്‌ട്രേഷനോ സംഘടനകളില്‍ അംഗത്വമോ ഇല്ല. സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വ്യാജ കാസ്റ്റിങ് കോള്‍ പരസ്യങ്ങള്‍ സിനിമാരംഗത്തുള്ളവരും തെറ്റിദ്ധരിച്ച് പങ്കുവെക്കാറുണ്ട്. ഇതോടെ ഈ വ്യാജ സന്ദേശങ്ങള്‍ക്ക് വിശ്വസീയത വരും. വ്യക്തിപരമായി അറിയാത്തവരുടെ കാസ്റ്റിങ് പോസ്റ്റുകള്‍ ഫോര്‍വേര്‍ഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്…….സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കുവാൻ പ്രത്യേക ഫോൺ നമ്പറുകൾ ഫെഫ്‍ക നല്‍കിയിട്ടുണ്ട്. കാസ്റ്റിങ് ഏജൻസി, കാസ്റ്റിങ് ഡയറക്ടേർസിനായി പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും സംഘടന ഏർപ്പെടുത്തുന്നുണ്ട്. ബോധവത്‍കരണത്തിനായി ഒരു ഹ്രസ്വ ചിത്രവും ചെയ്യും. ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും കാസ്റ്റിംഗ് കോളുകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് സംഘടനയെ സമീപിക്കാം. സിനിമ രംഗത്തേയ്‍ക്ക് വരാനാഗ്രഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു.
പെൺകുട്ടികൾക്ക് ചലച്ചിത്ര മേഖലയിൽ നിന്ന് കാസ്റ്റിങുമായി ബന്ധപ്പെട്ടും അല്ലാതെയും ഉണ്ടാകുന്ന ദുരനുഭവങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫെഫ്‍ക വിമൻസ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. +91 9846342226 എന്ന നമ്പരിൽ സ്ത്രീകൾക്കും ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും ബന്ധപ്പെടാവുന്നതാണ് . +91 9645342226 എന്ന നമ്പറിൽ സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ്.

  • Tags
  • Agencies
  • Casting
  • Fefka
  • Registration
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...