Home Hollywood ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങ് മാറ്റി വെച്ചു

ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങ് മാറ്റി വെച്ചു

Facebook
Twitter
Pinterest
WhatsApp

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്‌കാര രാവ് രണ്ടു മാസത്തേക്ക് നീട്ടി, ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ തിങ്കളാഴ്ച രാവിലെയാണ് ഇക്കാര്യം അറിയിച്ചത്, 93 മത് പുരസ്‌കാര അവാർഡ് ആണിത്. ജനുവരിയിൽ നടക്കേണ്ട നടക്കേണ്ട ചടങ്ങ് ഫെബ്രുവരി 28 നായിരിക്കും നടക്കുക എന്ന് ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഫെബ്രുവരി മാസത്തിൽ നടക്കാറുള്ള ഓസ്കാർ ചടങ്ങ് എപ്രിൽ 25 ലേക്ക് മാറ്റിയതായി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്ട്സ് ആന്റ് സയൻസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.  കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തിൽ ഓസ്കാർ, ​ഗോൾഡൻ ​ഗ്ലോബ് നിയമങ്ങളിൽ ചില ഭേത​ഗതികൾ വരുത്തിയിട്ടുണ്ട്.

രണ്ടാഴ്ച്ച മുമ്പാണ് ഹോളിവുഡിൽ സിനിമ, ടെലിവിഷൻ ചിത്രീകരണങ്ങൾ പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം നടത്താനാണ് അനുമതി. സെറ്റുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകളടക്കം നടത്താനാണ് തീരുമാനം.യുഎസ്സിലെ പ്രധാന തിയേറ്ററുകൾ ജുലൈ പത്തോടെ തുറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സാമൂഹിക അകലം പാലിച്ചായിരിക്കും തിയേറ്ററുകൾ പ്രവർത്തിക്കുകയെന്നും തിയേറ്റർ ഉടമകൾ പറയുന്നു.

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...