കൊല്ലത്ത് സ്പിരിറ്റ് ഉള്ളിൽ ചെന്നു മരിച്ച പോലീസുകാരന്റെ മരണം കലാഭവൻ മണിയുടെ മരണവുമായി ബന്ധം ഉണ്ടെന്നു മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ വെളിപ്പെടുത്തി. സർജിക്കൽ സ്പിരിറ്റ് കോള പാനിയത്തിൽ ചേർത്ത് കുടിക്കുന്നതിനിടെ അമിതമായി ആൽക്കഹോൾ ഉള്ളിൽ ചെന്നതാണ് പോലീസുകാരന്റെ മരണ കരണം. സംഭവത്തിൽ പോലീസ് അറസ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇതേ കേസ് തന്നെയാണ് മണിച്ചേട്ടന്റെ മരണത്തിൽ ഉണ്ടായത് എന്ന് രാമകൃഷ്ണൻ പറയുന്നു. സുഹൃത്തുക്കളിൽ ഒരാൾ വാറ്റു ചാരായം ചേർത്ത ബിയർ കുപ്പിയിലാക്കി ചേട്ടനെ തെറ്റിദ്ധരിപ്പിച്ച് മണിയെ കൊണ്ട് കുടിപ്പിക്കുക ആയിരുന്നു എന്ന് രാമകൃഷ്ണൻ പറയുന്നു.
രാമകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ
മണി ചേട്ടൻ്റെ മരണത്തോട് സമാനമായ സംഭവമാണിത്. ആദ്യകാലത്ത് മണി ചേട്ടൻ്റെ കേസ് അന്വേഷിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട് വെളിപ്പെടിത്തിയതും ഇങ്ങനെയാണ്. മണി ചേട്ടൻ ബിയർ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് സഹായികൾ പുറത്ത് പോയി കോള വാങ്ങിച്ചു കൊണ്ടുവരികയും പാഡിയിലേക്ക് ആരോ എത്തിച്ച വാറ്റുചാരായത്തിൽ മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകുകയായിരുന്നു.
ഇതാണ് പാഡിയിൽ നടന്ന സത്യമായ സംഭവം. തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് പോലീസ് ഒപ്പിട്ടു വാങ്ങിയതാണ്. കോളവാങ്ങിയ കടയും വാങ്ങിയത് ആരെല്ലാമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ്. അതെല്ലാം അട്ടിമറിച്ചു.മണി ചേട്ടൻ്റെ കേസ് മാത്രം ഇതുവരെ തെളിഞ്ഞില്ല. പാഡി വൃത്തിയാക്കിയും മറ്റും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു..മണിയേട്ടൻ്റെ മരണത്തിന് സമാനമായ മരണമാണ് മലപ്പുറത്തെ ഈ പോലീസുദ്യോഗസ്ഥൻ്റത്. ഇതെല്ലാം കാണുമ്പോൾ മണി ചേട്ടൻ്റെ കേസ് തെളിഞ്ഞിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ്.
മണി ചേട്ടൻ്റെ മരണത്തോട് സമാനമായ സംഭവമാണിത്. ആദ്യകാലത്ത് മണി ചേട്ടൻ്റെ കേസ് അന്വേഷിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട്…
Gepostet von Rlv Ramakrishnan Ramakrishnan am Montag, 15. Juni 2020