Home Bollywood സോനു നിഗത്തിന്റെ പ്രസ്താവനകൾ ശെരിയാണെന്നു ചൂണ്ടി കാട്ടി മൊണാലി താക്കൂർ !! എനിക്കും പല മോശം...

സോനു നിഗത്തിന്റെ പ്രസ്താവനകൾ ശെരിയാണെന്നു ചൂണ്ടി കാട്ടി മൊണാലി താക്കൂർ !! എനിക്കും പല മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

Facebook
Twitter
Pinterest
WhatsApp

സുശാന്ത് രാജ്പുതിന്റെ മരണത്തോടെ ഏറെ വിവാദങ്ങളിൽ നിറയുകയാണ് ബോളിവുഡ് സിനിമ ലോകം, സ്വജന പക്ഷ പാതത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് എല്ലായിടത്തും, ഇതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗം സംഗീത കമ്പനികൾക്ക് എതിരെ ആരോപണവുമായി എത്തിയിരുന്നു. അഭിനയ രംഗത്ത് മാത്രമല്ല സംഗീത രംഗത്തും ബോളിവുഡിൽ ശക്തമായ മാഫിയ ഉണ്ടെന്നു സോനു നിഗം പറഞ്ഞിരുന്നു. വലിയ ഗായകരും സംഗീതയജ്ഞരും ആകണം എന്ന് സ്വപ്നം കാണുന്ന പലരുടെയും സ്വപ്‌നങ്ങൾ ഇവർ ഇല്ലാതാക്കുന്നു എന്ന് സോനു പറഞ്ഞിരുന്നു.

തന്റെ വ്ലോഗിൽ കൂടിയാണ് സോനു ഇത് വ്യ്കതമാക്കിയത്, സോനുവിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സോനുവിന്റെ പ്രസ്താവനകൾ ശെരിയാണെന്നും തനിക്ക് അനുഭവം ഉണ്ടായിട്ടുണ്ടെന്നും ബോളിവുഡ് ഗായിക മൊണാലി താക്കൂർ വ്യക്തമാക്കുന്നു. ഒരു അഭിമുഖത്തിൽ ആണ് മൊണാലി ഇത് വെളിപ്പെടുത്തിയത്. എന്ത് കൊണ്ടാണ് നിങ്ങളുടെ പേരിൽ അധികം ഹിറ്റ് ഗാനങ്ങൾ ഒന്നും ഇല്ലാത്തത് എന്ന ചോദ്യതിനാണ് മൊണാലി തനിക്ക് ഉണ്ടായ അനുഭവങ്ങൾ വ്യക്തമാക്കിയത്.

ഈ ഇൻഡസ്ട്രിയിൽ പല തീരുമാനങ്ങളും നടക്കുന്നുണ്ട്, ചില വ്യക്തികളുടെ അഭിപ്രായങ്ങൾ ഒരിക്കലും എനിക്ക് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല, അവരുടെ വാക്കുകൾ നമ്മൾ അനുസരിക്കാതെ വരുമ്പോൾ നമ്മൾ ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കപെടും. എനിക്ക് ഏറെ ഇഷ്ടമുള്ളതും എനിക്ക് സന്തോഷം തരുന്നതുമായ കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യാറുള്ളു. ആരുടേയും നിർബന്ധത്തിനു  ഞാൻ വഴങ്ങാറില്ല എന്നും മൊണാലി വ്യക്തമാക്കുന്നു. ആരുടേയും പേരെടുത്ത് പറയാതെ ആയിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

 

 

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...