ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ കാരമാണ് പ്രിയങ്കാ ചോപ്ര. ഹോളിവുഡിലും സജീവമായ ശേഷമായിരുന്നു നടി പോപ്പ് ഗായകനായ നിക്കുമായി പ്രണയത്തിലായത്.
തുടര്‍ന്ന് 2018ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരുന്നു പ്രിയങ്ക. താരദമ്പതികളുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. അതേസമയം ഒരഭിമുഖത്തില്‍ ജീവിതത്തിലെ തന്റെ എറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് വെളിപ്പെടുത്തി നിക്ക് ജോഹ്നാസ് എത്തിയിരുന്നു. തന്റെയും പ്രിയങ്കയുടെയും ജീവിതത്തില്‍ ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്നാണ് ആഗ്രഹമെന്ന് ഗായകന് പറയുന്നു. അവള്‍ക്കൊപ്പം ഇപ്പോഴുളളതുപോലെ തന്നെ ഇനിയും സുന്ദരമായ ഒരു ജീവിതമുണ്ടാകണമെന്നും ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്നും നിക്ക് പറയുന്നു. തന്റെ ജീവിതത്തില്‍ പ്രിയങ്കയുടെ സന്തോഷങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും നിക്ക് ജോഹ്നാസ് പറഞ്ഞു. ദൈവം ഞങ്ങളെ ഒരുമിപ്പിച്ചതാണ് ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യവും അനുഗ്രഹവുമായി കരുതുന്നത്.
Content Highlight: Priyanka Chopra’s Husband Nick Jonas about having kids in life