Wednesday, January 20, 2021
Home Bollywood മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര

മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര

ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു പ്രിയങ്കനിക്ക് ജോനസ് ദമ്പതികളുടേത്. വിവാഹത്തിന് ശേഷം പ്രിയങ്കയ്ക്കു നേരെ സൈബറിടങ്ങളില് ചൂടുപിടിച്ച ചര്ച്ചകളും നടന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു ഇതിന് പിന്നിൽ. വിവാദങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്.

 

പ്രായവും സാംസ്കാരിക വ്യത്യാസങ്ങളും തങ്ങളുടെ ബന്ധത്തിന് യാതൊരു തടസ്സവും ഉണ്ടാക്കിയില്ലെന്ന് പ്രിയങ്ക പറയുന്നു. “ഒരു സാധാരണ ദമ്പതികളെപ്പോലെ നിങ്ങള് പരസ്പരം ശീലങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം മനസ്സിലാക്കാന് ശ്രമിക്കുന്നതിനെക്കാള് വലിയ സാഹസികതയല്ല ഇതൊന്നും. അതുകൊണ്ട് തന്നെ വിവാദങ്ങളൊന്നും വലിയ തടസ്സമായി തോന്നിയിരുന്നില്ല“, പ്രിയങ്ക പറഞ്ഞു. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. 

2017 നവംബര് 30 മുതല് ഡിസബര് 1 വരെ ജോധ്പുരില് വച്ചായിരുന്നു പ്രിയങ്കയും നിക് ജോനസുമായുള്ള വിവാഹം.ജോധ്പുരിലെ ഉമൈദ് ഭവനില് വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന 200 പേര് മാത്രമാണ് പങ്കെടുത്തിരുന്നത്. അമേരിക്കന് ഗായകനും നടനുമാണ് നിക് ജോനാസ്.

Priyanka-Chopra-

Priyanka-Chopra-her-Vogue-photoshoot.

Content Highlight: Priyanka Chopra opens her mind about nick jonas

Most Popular

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....

അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല പൂര്‍വ്വ കാമുകനെ വിലക്കി ഹൈക്കോടതി

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ  മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര്‍...