Home Top Gear വാഹനം ഷോറൂമിൽ നിന്നിറക്കുമ്പോൾ തന്നെ നമ്പർ കിട്ടും, കേരളത്തിൽ എവിടെയും രജിസ്‌റ്റർ ചെയ്യാം: നാളെ മുതൽ...

വാഹനം ഷോറൂമിൽ നിന്നിറക്കുമ്പോൾ തന്നെ നമ്പർ കിട്ടും, കേരളത്തിൽ എവിടെയും രജിസ്‌റ്റർ ചെയ്യാം: നാളെ മുതൽ വൻ മാറ്റങ്ങൾ

Facebook
Twitter
Pinterest
WhatsApp

ഷോറൂമിൽ നിന്ന് വാഹനം വാങ്ങുമ്പോൾ തന്നെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ ലഭിക്കുന്ന വിധത്തിൽ മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുന്നു. ഷോറുമിൽ ബുക്ക് ചെയ്ത വാഹനം ലഭ്യമാകുമ്പോൾ അത് ആർ.ടി.ഓഫീസ് മുഖേന രജിസ്റ്റർ ചെയ്ത നമ്പർ പ്ലേറ്റ് പതിച്ച ശേഷമേ പുറത്തിറക്കൂ. നിലവിൽ, വാഹനം വാങ്ങിയ ശേഷം ഒരു മാസം വരെ രജിസ്ട്രേഷൻ നമ്പരില്ലാതെ ഓടിക്കാൻ കഴിയും. ഇങ്ങനെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ഷോറൂമുകളിൽ നിന്ന് വാങ്ങി നിരത്തിലിറക്കിയതിൽ ആയിരത്തോളം വാഹനങ്ങൾക്ക് ഇതുവരെ രജിസ്റ്റർ നമ്പർ വാങ്ങിയിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ആ വാഹനങ്ങൾ എന്താവശ്യത്തിന് ,ആര് ഉപയോഗിക്കുന്നുവെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.സ്പോട്ട് രജിസ്ടേഷന്:

 വാഹനം വാങ്ങുന്ന ആൾ തന്നെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ആധാറിന്റെ കോപ്പി ഉൾപ്പെടെയുള്ള രേഖകൾ ഷോറൂം ഓഫീസിൽ ബന്ധപ്പെട്ട വിഭാഗത്തിൽ എത്തിക്കണം.

 അവർ അതാത് ആർ.ടി ഓഫീസുകൾ മുഖേന രജിസ്ട്രർ നമ്പരിനുള്ള നടപടികളെടുക്കും. കൂടുതൽ സൗകര്യാർത്ഥം ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താം..

ഏത് ആർ.ടി ഓഫീസിലും രജിസ്റ്റർ ചെയ്യാംസംസ്ഥാനത്തെ ഏത് ആർ.ടി ഓഫീസിലും ഉടമയ്ക്ക് വാഹനം രജിസ്റ്റർ ചെയ്യാൻ സൗകര്യം നൽകുന്ന രീതി തിങ്കളാഴ്ച മുതൽ നിലവിൽ വരും. കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി അനുസരിച്ചാണിത്. . താമസിക്കുന്ന സ്ഥലം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. കണ്ണൂരിൽ നിന്ന് വാഹനം വാങ്ങുന്ന തിരുവനന്തപുരം സ്വദേശിക്ക് വാഹനം രജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരത്ത് വരേണ്ട കണ്ണൂരിലെ ആർ.ടി ഓഫീസിൽ എത്തിയാൽ മതി. തിരുവനന്തപുരം നമ്പരിൽ രജിസ്റ്റർ ചെയ്ത് കിട്ടും. എന്നാൽ, സ്ഥിര താമസം കണ്ണൂരായ ഒരാൾക്ക് തിരുവനന്തപുരത്തു നിന്ന് വാഹനം വാങ്ങി തിരുവനന്തപുരം രജിസ്റ്റ‌ർ നമ്പർ (കെ.എൽ 01) ആവശ്യപ്പെടാൻ സാധിക്കില്ല. കണ്ണൂരിലെ നമ്പരിൽ ഇവിടെ രജിസ്റ്റർ ചെയ്യാനേ സാധിക്കൂ.കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള ഗതാഗതചട്ടങ്ങൾ നാളെമുതൽ നിലവിൽ വരും. നിയമലംഘനം നടത്തുന്നവർക്കുള്ള പിഴയും മറ്റ് ശിക്ഷകളും സംസ്ഥാന ഗതാഗത വകുപ്പ് അംഗീകരിച്ചു. ഇതുപ്രകാരം, മദ്യപിച്ച് വാഹനമോടിച്ചാൽ 2000 രൂപ പിഴ മുതൽ ആറുമാസം തടവ് വരെയാണ് ശിക്ഷ.

വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം യഥാർത്ഥ രേഖകൾ ഇല്ലെങ്കിൽ 15 ദിവസത്തിനകം ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് ഹാജരാക്കണം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്റെ നിർദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ. നിയമപരമായി വാഹനം ഓടിക്കാൻ അധികാരമില്ലാത്ത ആൾ വാഹനം ഓടിച്ചാൽ വാഹനത്തിന്റെ ഉടമയിൽ നിന്ന് 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്‌ക്കോ ശിക്ഷിക്കാം. ലൈസൻസ് അയോഗ്യമാക്കപ്പെട്ടയാൾ വീണ്ടും ലൈസൻസിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താൽ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും. കൂടുതൽ വിശദീകരണങ്ങൾക്കായി മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് വാർത്താസമ്മേളനം നടത്തും.

Facebook
Twitter
Pinterest
WhatsApp
Previous articleലുലു മാളിലേക്ക് പോവുമ്പോള്‍ പര്‍ദ്ദ ഇട്ട് പോവാറുണ്ടെന്ന് നമിത പ്രമോദ്
Next articleവിദ്യാ ബാലൻ പറയുന്നു, തനിക്കും കാസ്റ്റിംഗ് കൌച്ച് നേരിടേണ്ടി വന്നിട്ടുണ്ട്

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...