മലയാളത്തിന്റെ സ്വന്തം യുവ നായികാ ആയ നസ്രിയയെ മലയാളിക്ക് പരിചയപെടുത്തി കൊടുക്കേണ്ട അവിശ്യമില്ല. കാരണം അത്രയും പ്രിയപ്പെട്ട നായിക ആണ് നസ്രിയ. അവതാരക ആയി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പിന്നീട് മമ്മൂട്ടി നായകനായ പളുങ്ക് എന്ന സിനിമയിൽ തന്നെ അഭിനയത്തിൽ അരങ്ങേറ്റം നടത്തി ജനസ്വീകര്യത നേടിയെടുത്ത നസ്രിയ എന്നും മലയാളികളുടെ പ്രിയപെട്ട താരം തന്നെയാണ്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ് നസ്രിയ പങ്കുവെച്ച പുതിയ ഫോട്ടോ.
വീട്ടിലെ തന്റെ ഇഷ്ടപെട്ട സുഹൃത്തും വളർത്തു മൃഗം കൂടിയായ നായയുടെ ഒപ്പം നിമിഷങ്ങൾ പങ്കിടുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. എന്നാൽ ഉടൻ തന്നെ ചില പ്രത്യേകതരം ആൾക്കാർ ഇതിൻതിരെ രംഗത്ത് വരുവാൻ തുടങ്ങി. ചിത്രത്തിനെതിരെ വളരെ അധികം പ്രതിഷേധങ്ങൾ ആണ് ഇവർ ഉന്നയിച്ചത്. കമന്റുകൾ നിറച്ച് നസ്രിയയെക്കെതിരെ ഇപ്പോൾ വാർ തിരിഞ്ഞിരിക്കുകയന്. ഒരു മതത്തിന്റെ പേരിൽ ആയിരുന്നു ഇവർ നസ്രിയയെ ടാർഗറ്റ് ചെയ്ത് സംസാരിച്ചത്.
നായ്ക്കൾ വളരെ അധികം ഹറാമാണ് എന്നും ഇതിനാൽ നസ്രിയ ആറു തവണ കുളിച്ചാൽ മാത്രമേ ശുദ്ധി ആവുകയുള്ളൂ എന്നും തുടങ്ങി നിരവധി കമന്റുകളുമായി അവരെത്തി. തുടർന്ന് ശുദ്ധി ആകുവാൻ അറബികൾ ചെയ്യുന്ന പോലെ മണ്ണിൽ വരെ കുളിക്കാണം എന്നായി ചിലർ. ഇത്രേയുമൊക്കെ ചെയ്തെങ്കിൽ മാത്രമേ നായ ആ ശരീരത്തിൽ ഏൽപിച്ച അശുദ്ധി പോവുകയുള്ളൂ എന്നാണ് അവർ വാദിക്കുന്നത്. തുടർന്ന് എന്തൊക്കെയാണ് അവർ പറഞ്ഞത് എന്നു അവർക്ക് പോലും ചിലപ്പോൾ ബോധം ഉണ്ടായിരിക്കില്ല അത്രയും കമന്റുകൾ ആണ് നസ്രിയയുടെ ചിത്രത്തിന് ലഭിച്ചത്.
എന്നാൽ പ്രതിഷേധത്തിന് മാത്രമല്ല നിരവധി ആരാധകർ നസ്രിയയ്ക്ക് മികച്ചക് പിന്തുണയും ചിത്രത്തിന് നൽകിയിരുന്നു. ഒരു മിണ്ടാപ്രാണിയെ സ്നേഹിക്കുന്നത് വളരെ വലിയ കാര്യമാണ്. അതിനെ ഒരിക്കലും ഒരു മതം കൊണ്ടും തളച്ചിടുവാൻ സാധിക്കില്ല എന്നത് മൻസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ യഥാർഥ വിശ്വാസികൾ ഇത്തരത്തിൽ മണ്ടത്തരങ്ങൾ വിളിച്ചു പറയില്ല എന്നത് മറ്റൊരു സത്യം. ഇതുപോലെയുള്ള മുഖം മുടികൾ ആണ് വിശ്വാസങ്ങൾക്ക് മറ്റൊരു അർത്ഥം നേടികൊടുക്കുന്നത്. എന്നാൽ നല്ല വിശ്വാസികളും ഉണ്ട് എന്നത് ആശ്വാസകരമാണ്.
content highlight: Muslims trolled Nazriya Nasim for petting a dog