മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലെന. അമ്മയായും സഹോദരിയായും ഭാര്യയായും മകളായും കൂട്ടുകാരിയായുമെല്ലാം മലയാള സിനിമയില്‍ സജീവമാണ് താരം.
ഇന്ന് താരത്തിന്റെ പിറന്നാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പിറന്നാല്‍ വിശേഷങ്ങള്‍ക്കൊപ്പം മറ്റൊരു കാര്യം കൂടി ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.
പിറന്നാള്‍ ദിനത്തില്‍ തന്റെ പേരിന്റെ അര്‍ത്ഥവും ഒപ്പം അമ്മയുണ്ടാക്കിയ കേക്കുമാണ് താരം ആരാധകരുമായി പങ്കുവച്ചത്.
ഇന്ന് തന്റെ പേരിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് എന്ന് പറഞ്ഞാണ് ലെന ഇന്‍സ്റ്റഗ്രാമിലൂടെ ആ രഹസ്യം വെളിപ്പെടുത്തിയത്. മകൾക്കു പേരിടാൻ നേരം മറ്റൊരിടത്തു ജോലി ചെയ്യുകയായിരുന്നു. അച്ഛൻ ഒരു കത്തിൽ പേര് എഴുതി അയച്ച കാര്യം ലെന മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
എന്നാല്‍, അതിനു പിന്നാലെ, ലീന എന്നപേര് ലെന എന്നായി മാറിയത് എങ്ങിനെയെന്നാണ് താരം വെളിപ്പെടുത്തുന്നത്.
മകളുടെ പേര് അച്ഛൻ ലീന എന്ന് എഴുതി അയച്ചത് അമ്മ വായിച്ചത് ലെന എന്നായിരുന്നു, താരം പറയുന്നു. എന്നാല്‍, തന്റെ പേരിന് ഒരു അർത്ഥമുണ്ട് എന്നും താരം കുറിയ്ക്കുന്നു. ‘വെളിച്ചം’ എന്നാണ് ലെന എന്ന പേരിന്റെ അർഥം.
തന്റെ പേരിന്റെ അര്‍ഥം അർത്ഥപൂർണ്ണമാക്കുന്ന കേക്ക് ആണ് അമ്മ ടീന മകൾക്ക് വേണ്ടി തയാറാക്കിയത്. മെഴുകുതിരിയുടെ രൂപത്തിലെ കേക്ക് ആയിരുന്നു ഇത്. അതും താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
Content Highlight: Movie star Lena reveals the meaning of her name on her birthday