Home Bollywood പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായക സരോജ് ഖാൻ അന്ത്യകർമ്മകൾ കഴിഞ്ഞു..

പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായക സരോജ് ഖാൻ അന്ത്യകർമ്മകൾ കഴിഞ്ഞു..

Facebook
Twitter
Pinterest
WhatsApp
 ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
 

ശ്വസന സംബന്ധിയായ അസുഖത്തെ തുടർന്ന് ജൂൺ 20 മുതൽ സരോജ് ഖാൻ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ബാന്ദ്രയിലെ ഗുരു നാനാക് ആശുപത്രിയിലായിരുന്നു സരോജ് ഖാനെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിൽ ഇരിക്കേ സരോജ് ഖാനെ കൊറോണ പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആണ്.

കഴിഞ്ഞ 40 വർഷമായി സരോജ ബോളിവുഡ് നൃത്ത സംവിധാനത്തിൽ സജീവമാണ്. ഏകദേശം രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് സരോജ് ഖാൻ ചുവടുകൾ ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയ സരോജ് ഖാൻ മൂന്ന് തവണ ദേശീയ പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട്.

ഹവാ ഹവായി (മിസ്റ്റർ ഇന്ത്യ), ഏക് ദോ തീൻ (തേസാബ്), ധക് ധക് കർനേ(ബേട്ടാ), ഡോലാ രേ (ദേവദാസ്), തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്കായി നൃത്തം സംവിധാനം ചെയ്തത് സരോജ് ഖാനായിരുന്നു.

1948 ൽ ജനിച്ച സരോജ് ഖാൻ മൂന്നാം വയസ്സിൽ ബാലതാരമായിട്ടാണ് സിനിമാ ലോകത്ത് എത്തുന്നത്. പിന്നീട് നൃത്ത സംവിധാനത്തിലേക്ക് തിരിഞ്ഞു. നാല് പതിറ്റാണ്ടോളം ഈ മേഖലയിൽ സജീവമായിരുന്നു സരോജ് ഖാൻ.

മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ സരോജ് ഖാൻ രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടൊരുക്കിയിട്ടുണ്ട്.

ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങിയ നായികമാരുടെ മനോഹര നൃത്തരംഗങ്ങളിൽ പലതും ഒരുക്കിയത് സരോജ് ഖാനാണ്. മിസ്റ്റർ ഇന്ത്യ (1987), നാഗിന(1986), തേസാബ്(1988), തനേദാർ(1990), എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ചുവടൊരുക്കിയത് സരോജ് ഖാനാണ്.

2018 ൽ പുറത്തിറങ്ങിയ കലങ്ക് എന്ന ചിത്രത്തിലും മാധുരി ദീക്ഷിത്തിനായി സരോജ് ഖാൻ നൃത്ത സംവിധാനം ചെയ്തു. മാധുരി ദീക്ഷിത്തും ശ്രീദേവിയും ഗംഭീരമാക്കിയ ഹവാ ഹാവായി, ചാന്ദിനീ, തമാ തമ്മാ, ഏക് ദോ തീൻ, ധക് ധക് കർനേ ലഗാ തുടങ്ങിയ ഗാനങ്ങളുടെ ചുവടുകൾ സരോജ് ഖാന്റെ സംഭാവനയാണ്.

ബി സോഹൻലാലാണ് സരോജ് ഖാന്റെ ഭർത്താവ്. ഹമീദ് ഖാൻ, ഹിന ഖാൻ, സുകന്യ ഖാൻ എന്നിവർ മക്കളാണ്.

  • Tags
  • cremation
  • dance
  • death
  • funeral
  • khan
  • saroj
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...