Home Bollywood അഭിഷേക് ബച്ചനും നിത്യ മേനോനും ഒന്നിക്കുന്ന ബ്രീത്ത് ട്രെയിലർ പുറത്തിറങ്ങി!

അഭിഷേക് ബച്ചനും നിത്യ മേനോനും ഒന്നിക്കുന്ന ബ്രീത്ത് ട്രെയിലർ പുറത്തിറങ്ങി!

Facebook
Twitter
Pinterest
WhatsApp

അഭിഷേക് ബച്ചൻ നായകനായി എത്തുന്ന ബ്രീത്ത് വെബ്സെരിസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു. നിത്യ മേനോൻ ആണ് പരമ്പരയിൽ അഭിഷേകിന്റെ നായികയായി എത്തുക. അഭിഷേക് ബച്ചൻ, നിത്യ മേനോൻ എന്നിവരെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും പരമ്പരയിൽ എത്തുന്നുണ്ട്. അമിത് സാഥ്, സയ്യാമി ഖേർ തുടങ്ങിയവരും പരമ്പരയിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബ്രീത്ത് ആദ്യ ഭാഗത്തിൽ മാധവ് ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. അഭിഷേക് ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് എന്ന പ്രത്യേകത കൂടി ബ്രീത്ത് രണ്ടാം ഭാഗത്തിന് ഉണ്ട്.

നിത്യ മേനോൻ ആദ്യമായാണ് അഭിഷേക് ബച്ചനുമായി ഒന്നിക്കുന്നത്. അത് കൊണ്ട് തന്നെ പരമ്പരയുടെ സ്ട്രീമിങ്ങിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകരും. ബ്രീത്ത്: ഇൻ ടു ദ് ഷാഡോസ് ജൂലൈ പത്തിനു സ്ട്രീം ചെയ്തു തുടങ്ങും. പരമ്പരയുടെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.  ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് ഈ വെബ് സീരീസ് രചന നിർവഹിച്ചിരിക്കുന്നത്.

സോഴ്സ്: Amazon Prime Video India

അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിർമിക്കുന്ന ചിത്രം മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലറായ ബ്രീത്തിന്റെ ആദ്യ സീസണിൽ ആർ മാധവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അസാധാരണമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ ആണ് ബ്രീത്തിന്റെ ആദ്യ ഭാഗം പറഞ്ഞത്.  അബുണ്ടാന്റിയ എന്റർടൈൻമെന്റ് നിർമ്മിച്ച  വെബ് സീരീസിന്റെ രണ്ടാം സീസൺ സംവിധാനം ചെയ്യുന്നത് മയങ്ക് ശർമയാണ്.

  • Tags
  • Breathe Season 2
  • Breathe Season 2 Trailer
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...