സുശാന്ത് രാജ്പുതിന്റെ മരണത്തോടെ ഏറെ വിവാദങ്ങളിൽ നിറയുകയാണ് ബോളിവുഡ് സിനിമ ലോകം, സ്വജന പക്ഷ പാതത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് എല്ലായിടത്തും, ഇതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗം സംഗീത കമ്പനികൾക്ക് എതിരെ ആരോപണവുമായി എത്തിയിരുന്നു. അഭിനയ രംഗത്ത് മാത്രമല്ല സംഗീത രംഗത്തും ബോളിവുഡിൽ ശക്തമായ മാഫിയ ഉണ്ടെന്നു സോനു നിഗം പറഞ്ഞിരുന്നു. വലിയ ഗായകരും സംഗീതയജ്ഞരും ആകണം എന്ന് സ്വപ്നം കാണുന്ന പലരുടെയും സ്വപ്നങ്ങൾ ഇവർ ഇല്ലാതാക്കുന്നു എന്ന് സോനു പറഞ്ഞിരുന്നു.
തന്റെ വ്ലോഗിൽ കൂടിയാണ് സോനു ഇത് വ്യ്കതമാക്കിയത്, സോനുവിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സോനുവിന്റെ പ്രസ്താവനകൾ ശെരിയാണെന്നും തനിക്ക് അനുഭവം ഉണ്ടായിട്ടുണ്ടെന്നും ബോളിവുഡ് ഗായിക മൊണാലി താക്കൂർ വ്യക്തമാക്കുന്നു. ഒരു അഭിമുഖത്തിൽ ആണ് മൊണാലി ഇത് വെളിപ്പെടുത്തിയത്. എന്ത് കൊണ്ടാണ് നിങ്ങളുടെ പേരിൽ അധികം ഹിറ്റ് ഗാനങ്ങൾ ഒന്നും ഇല്ലാത്തത് എന്ന ചോദ്യതിനാണ് മൊണാലി തനിക്ക് ഉണ്ടായ അനുഭവങ്ങൾ വ്യക്തമാക്കിയത്.
ഈ ഇൻഡസ്ട്രിയിൽ പല തീരുമാനങ്ങളും നടക്കുന്നുണ്ട്, ചില വ്യക്തികളുടെ അഭിപ്രായങ്ങൾ ഒരിക്കലും എനിക്ക് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല, അവരുടെ വാക്കുകൾ നമ്മൾ അനുസരിക്കാതെ വരുമ്പോൾ നമ്മൾ ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കപെടും. എനിക്ക് ഏറെ ഇഷ്ടമുള്ളതും എനിക്ക് സന്തോഷം തരുന്നതുമായ കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യാറുള്ളു. ആരുടേയും നിർബന്ധത്തിനു ഞാൻ വഴങ്ങാറില്ല എന്നും മൊണാലി വ്യക്തമാക്കുന്നു. ആരുടേയും പേരെടുത്ത് പറയാതെ ആയിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.