ബിഗ് ബോസ് മലയാളം മൂന്നാം സീസണിന് ഗംഭീര തുടക്കമായതിന് പിന്നാലെ ബിഗ് ബോസ് ഷോയുടെ അവതാരകൻ മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തെ പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ രണ്ട് തവണത്തെ സീസണുകൾക്കും മോഹൻലാൽ വാങ്ങിയിരുന്നത് പന്ത്രണ്ട് കോടിയാണെങ്കിൽ ഇത്തവണത്തെ താരത്തിൻ്റെ പ്രതിഫലം 18 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
#Mohanlal's remuneration for hosting BigBoss (Malayalam) is a huge amount, 18Cr.
For Previous Seasons, His Remuneration is 12Cr.
— MOVIESHUT (@movieshut_) February 12, 2021
ട്വിറ്ററിലൂടെയാണ് മോഹൻലാലിൻ്റേതായിട്ടുള്ള പ്രതിഫലത്തെ പറ്റിയുള്ള ചർച്ച പുരോഗമിക്കുന്നത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ഇന്നലെയാണ് മോഹൻലാൽ ബിഗ്ബോസ് മലയാളം മൂന്നാം സീസണിന് തുടക്കമിട്ടത്. പതിനാല് മത്സരാർത്ഥികളാണ് ഷോയിലുള്ളത്. നോബി മാർക്കോസ് ആയിരുന്നു ഈ സീസണിലെ ആദ്യ മത്സരാർത്ഥിയായി വീട്ടിലേക്കെത്തിയത്. പിന്നീട് ആര്ജെ കിടിലം ഫിറോസ്, ഡിംപൽ ഭാൽ, നടൻ മണിക്കുട്ടൻ, മജ്സിയ ഭാനു, ലക്ഷ്മി ജയൻ, സൂര്യ ജെ മേനോൻ, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, അഡോണി ജോൺ, ഋതു മന്ത്ര, ഭാഗ്യലക്ഷ്മി, റംസാൻ, സന്ധ്യ കൃഷ്ണൻ, അഡോണി ജോൺ, ഋതു മന്ത്ര, ഭാഗ്യലക്ഷ്മി, റംസാൻ, സന്ധ്യ മോഹൻ എന്നിവരാണ് മറ്റു മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്.
MY BOSS @Mohanlal Sir InStyle-#biggboss 3 #mohanlal #lalettan #jishadshamsudeen @MohanlalMFC @jishadinstyle pic.twitter.com/hOIKzvFole
— jishad shamsudeen (@jishadinstyle) February 10, 2021
തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുകയെന്നാണ് നിലവിലെ വിവരം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്പിലൂടെയും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം. കൃത്യമായ ഗവൺമെൻ്റ് പ്രൊട്ടോക്കോളുകൾ പാലിച്ച് കൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ക്വാറന്റൈൻ കൃത്യമായി പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിച്ചിരിക്കുന്നത്.
Content Highlight: Mohanlal’s salary in Bigg Boss season 3 is more than the previous seasons