Home Silver Screen എം.ജി. രാധാകൃഷ്ണന്‍ ഓ‍ർമ്മയായിട്ട് ഇന്നേക്ക് 10 വര്‍ഷം!

എം.ജി. രാധാകൃഷ്ണന്‍ ഓ‍ർമ്മയായിട്ട് ഇന്നേക്ക് 10 വര്‍ഷം!

Facebook
Twitter
Pinterest
WhatsApp

നിരവധി അതി മനോഹരമായ ഗാനങ്ങൾ മലയാളിക്ക് നൽകിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്ത് ആണ്ട്. ലളിതസംഗീതത്തിന്‍റെ മാണിക്യവീണ സമ്മാനിച്ച സംഗീത പ്രതിഭ നാല്‍പതോളം മലയാള ചിത്രങ്ങള്‍ക്കും ഈണമിട്ടു. തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ആകാശവാണിയുടെ വരാന്തകളിലുടെ മനസില്‍ ഈണങ്ങള്‍ കൊരുത്തിട്ടു നടന്ന മനുഷ്യന്‍ മലയാളിക്കെന്നും പോയ കാലത്തിന്‍റെ നല്ലോര്‍മ്മകളാണ്.

1978-ല്‍ പുറത്തിറങ്ങിയ തമ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച അദ്ദേഹത്തിന്‍റെ ഗാനസപര്യ മുപ്പതില്‍പരം വര്‍ഷങ്ങള്‍ നീണ്ടു നിന്നപ്പോള്‍ സൂര്യ കിരീടം വീണുടഞ്ഞു…ഓ..മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…തുടങ്ങിയ ഒട്ടനവധി ഗാനങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. തന്റെ 69 ആം വയസിൽ ആയിരുന്നു ആ അതുല്യ പ്രതിഭ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹം ഒരുക്കിയ മനോഹരമായ ഒട്ടനവധി ഗാനങ്ങളിലൂടെ ഇന്നും എം ജി രാധാകൃഷ്ണൻ പ്രേക്ഷക മനസ്സിൽ ജീവിക്കുന്നു.

  • Tags
  • MG Radhakrishnan
  • MG Radhakrishnan death anniversary
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...