Home Silver Screen 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം മധു മുട്ടം വീണ്ടും തിരികെ വരുന്നു!

9 വർഷത്തെ ഇടവേളയ്ക്ക് ശേഷം മധു മുട്ടം വീണ്ടും തിരികെ വരുന്നു!

Facebook
Twitter
Pinterest
WhatsApp

ഒരുപാട് മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച തിരക്കഥ കൃത്താണ് മധു മുട്ടം. മണിച്ചിത്രത്താഴ്, എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടി എന്നീ ചിത്രങ്ങൾ എല്ലാം ഇതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ആണ്. താൻ തിരക്കഥ എഴുതിയ ചിത്രങ്ങൾ എല്ലാം തന്നെ മലയാള സിനിമയുടെ നാഴിക കല്ലുകളിൽ ഒന്നായി മാറ്റാൻ ഈ അതുല്യ പ്രതിഭയ്ക്ക് കഴിഞ്ഞു. കാണാക്കൊമ്പത്ത് എന്ന ചിത്രമാണ് മധു അവസാനമായി തിരക്കഥ എഴുതിയത്. ഇപ്പോഴിതാ 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം മധു വീണ്ടും തിരക്കഥ എഴുതുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കട്ടച്ചിറ വിനോദ് ആണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കട്ടച്ചിറ വിനോദിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം,

ഓണാട്ടുകരയുടെ സ്വന്തം എഴുത്തുകാരൻ. മധുമുട്ടം”വരുവാനില്ലാരുമിന്നൊരുനാളുമീവഴിയ്ക്കറിയാംഅതെന്നാലുമെന്നും….”ഈഗാനം ഇഷ്ടപ്പെടാത്തതായി ആരുംകാണില്ല.അത്രമേൽമനസ്സിനെ മൃദുവായിതഴുകുന്ന നോവിന്റെസുഖമുള്ളഗാനം. മധുമുട്ടം എഴുതിയഗാനം. ശരിക്കുംമധു മുട്ടത്തിന്റെ മേൽവിലാസമാണ് ഈഗാനം. കവി, കഥാകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് അദ്ദേഹം.കായംകുളത്തിന് ഏഴുകിലോമീറ്റർ വടക്കുമാറിയാണ് മുട്ടം എന്നകൊച്ചുഗ്രാമം. അവിടെയൊരുകൊച്ചുവീട്ടിൽ ആഡംബരങ്ങളൊന്നുമില്ലാതെ, അവിവാഹിതനായി ഏകനായികഴിയുകയാണ് അദ്ദേഹം.കായംകുളം ബോയ്സ്ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളജില്‍നിന്ന് ധനതത്ത്വശാസ്ത്രത്തിൽ മധു ബിരുദംനേടി. പിന്നീട് അധ്യാപകനായി. കോളജ്മാഗസിനിൽ എഴുതിയ കഥ കണ്ട് അവിടത്തെ മലയാളം പ്രൊഫസറാണ് മധുവിന്, മധുമുട്ടം എന്നപേരിട്ടത്. കുങ്കുമം വാരികയിലെഴുതിയ”സര്‍പ്പംതുള്ളല്‍” എന്ന കഥയാണ് സംവിധായകൻ ഫാസില്‍ “എന്നെന്നും കണ്ണേട്ടന്റെ” എന്ന സിനിമയാക്കിയത്.പിന്നീട് കമൽ സംവിധാനം ചെയ്ത “കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍” എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയുമെഴുതി ഫാസില്‍ സംവിധാനം ചെയ്ത, ഹിറ്റ്ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ ”വരുവാനില്ലാരുമെന്ന സൂപ്പർഹിറ്റ്ഗാനം മധുമുട്ടം മലയാളനാട് വാരികയിലെഴുതിയ ഒരുകവിതയായിരുന്നു.തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരനായിരുന്നു മധുമുട്ടം. സന്യാസ ജീവിതം നയിക്കുന്ന എഴുത്തുകാരൻ. ‘മണിച്ചിത്രത്താഴ്’ സിനിമ വന്‍വിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാന്‍ മധുമുട്ടം ആഗ്രഹിച്ചില്ല. എന്നാല്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന മധു മുട്ടം ഒരുദിവസം വാര്‍ത്തകളില്‍ പ്രത്യേകസ്ഥാനംപിടിച്ചു.

അത് മറ്റൊന്നിനുമായിരുന്നില്ല, സ്വന്തംകഥയുടെ അവകാശത്തിനു വേണ്ടി മാത്രം.മണിച്ചിത്രത്താഴ് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും റീമേക്ക്ചെയ്തപ്പോള്‍ തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലം നല്‍കുകയോ ചെയ്തില്ലെന്ന പരാതിയുമായിമധുമുട്ടം കോടതിയിലെത്തി. അതിനുമുന്നേ, കഥാവകാശം ലക്ഷങ്ങള്‍ക്കു വിറ്റുകഴിഞ്ഞിരുന്നു. എന്നാലതിന്റെ ഒരുവിഹിതവും മധുമുട്ടത്തിനുലഭിച്ചില്ല, എന്തിന്, കഥാകൃത്തിന്റെപേരുപോലുമില്ലായിരുന്നു. ഒടുവിൽ കേസ്നടത്താൻ കൈയിൽ കാശില്ലാതെവന്നപ്പോൾ അദ്ദേഹംപിന്മാറുകയായിരുന്നു. (ഹിന്ദിയിൽമാത്രം മനസ്സില്ലാ മനസ്സോടെയെങ്കിലും മധുവിന്റെ പേരുമാത്രം കൊടുക്കുകയുണ്ടായി.)എന്നാൽ ഈവിഷയത്തിൽ, സിനിമാരംഗത്തുനിന്നും ആരുമദ്ദേഹത്തെ പിന്തുണച്ചതുമില്ല. ഈ സംഭവത്തോടെ അദ്ദേഹം സിനിമാലോകത്തുനിന്നും മാറിനിന്നു.എന്നെന്നുംകണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, കാണാക്കൊമ്പത്ത്, ഭരതൻഎഫക്ട് എന്നീ അഞ്ചുചിത്രങ്ങൾക്ക് മാത്രമാണ് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. കൂട്ടത്തിൽ, സയൻസ് വിഷയം പ്രമേയമാക്കിയ “ഭരതൻഎഫക്ട്” മാത്രമാണ് ജനം സ്വീകരിക്കാതിരുന്നത്.

“കാക്കേംകീക്കേംകാക്കത്തമ്പ്രാട്ടീം…'(എന്നെന്നുംകണ്ണേട്ടന്റെ)”പലവട്ടംപൂക്കാലം…..”വരുവാനില്ലാരും…”(മണിച്ചിത്രത്താഴ്)”ഓർക്കുമ്പം ഓർക്കുമ്പം….” (കാണാക്കൊമ്പത്ത്)തുടങ്ങിയ ഏതാനുംഹിറ്റ്ഗാനങ്ങളും ആ തൂലികയിൽപിറന്നു. മലയാളികൾ എന്നുമോർത്തിരിക്കുന്ന സിനിമകളുംപാട്ടുകളും. അതാണ് അദ്ദേഹത്തിന്റെ കൈമുദ്ര. ആരോടും പരിഭവമില്ലാതെ, തിരക്കുകളിൽനിന്നെല്ലാമകന്ന്, പേരിനുമാത്രം സൗഹൃദംവച്ച് മുട്ടത്തെവീട്ടിൽഉന്മേഷവാനായിരിക്കുന്നു അദ്ദേഹം. എഴുതുവാൻ വലിയമടിയാണ്. പക്ഷേ,ആരെങ്കിലും നിർബന്ധിച്ചാൽ എഴുതുമെന്നുമാത്രം.വർഷങ്ങൾക്ക്ശേഷം പുതിയൊരു തിരക്കഥ എഴുതിത്തുടങ്ങിയിരിക്കുകയാണ് മധു മുട്ടം. ഗ്രാമഭംഗി നിറയുന്ന മനോഹരമായൊരു ക്ലാസിക്ക്ഫിലിം ഉടനെയുണ്ടാകുമെന്ന് നമുക്ക്പ്രതീക്ഷിക്കാം.. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

ഓണാട്ടുകരയുടെ സ്വന്തംഎഴുത്തുകാരൻ.#മധുമുട്ടം "വരുവാനില്ലാരുമിന്നൊരുനാളുമീ വഴിയ്ക്കറിയാംഅതെന്നാലുമെന്നും…."ഈഗാനം…

Gepostet von Kattachira Vinod am Donnerstag, 2. Juli 2020

  • Tags
  • Kattachira Vinod
  • Madhu Muttam
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...