ആവേശത്തിരയിളക്കി ബിഗ്ബോസ് മലയാളം സീസൺ 3യ്ക്ക് തുടക്കമായതോടെ മത്സരാർത്ഥികളുടെ ആദ്യദിനം എങ്ങനയായിരുന്നുവെന്ന് പ്രേക്ഷകരിലേക്ക് വിടുകയായിരുന്നു ബിഗ്ബോസ് ഇന്ന്. വേൽമുരുകാ എന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു മത്സരാർത്ഥികളുടെ ദിവസം ആരംഭിച്ചത്. പാട്ടിനൊത്ത് ചുവടുവെക്കുന്ന മത്സരാർത്ഥികളെ നോക്കിക്കാണുകയായിരുന്നു ഭാഗ്യലക്ഷ്മി ചെയ്തത്. രാവിലെ ബ്രേക്ക് ഫാസ്റ്റിനായി ഭാഗ്യലക്ഷ്മിയാണ് കിച്ചണിൽ ചുക്കാൻ പിടിച്ചത്. ഇതു കണ്ട സൂര്യ ചേച്ചി വീട്ടിൽ നിൽക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി പറഞ്ഞു. ഡിംപലും മജീസിയ ഭാനുവും അതേറ്റ് പിടിക്കുകയും ചെയ്തു. പരസ്പരം പരിചയം ഊട്ടിയുറപ്പിക്കുന്ന തിരക്കിലായിരുന്നു മറ്റെല്ലാ മത്സരാർത്ഥികളും.
സായി വിഷ്ണുവും ഡിംപലും ഇഷ്ടങ്ങളെ കുറിച്ച് സംസാരിച്ച് അന്യോന്യം അടുത്തറിയുന്നത് കാണാമായിരുന്നു. പിന്നീട് മണിക്കുട്ടൻ ഭാഗ്യലക്ഷ്മിയുടെ മുടിയെ കുറിച്ചും അത് ഡൊണേറ്റ് ചെയ്തതിനെ കുറിച്ചും പറയുന്നു. നല്ല നീളമുള്ള മുടിയുള്ള ഡിംപൽ ബാല തൻ്റെ മുടി ഡൊണേറ്റ് ചെയ്യാൻ ഒരുങ്ങിയിരുന്നതായും സംഘടനകളുടെ ഓതൻ്റിസിറ്റി ഇല്ലായ്മയെ കുറിച്ച് ഓർത്താണ് വേണ്ടെന്ന് വെച്ചതെന്നും പറഞ്ഞ് ആ സംസാരം അവിടെ നിർത്തി. പിന്നീട് കിച്ചണിൽ നിന്ന് പാട്ടു പാടുന്ന ഋതു മന്ത്രയെ ശ്രവിക്കുന്ന മത്സരാർത്ഥികളെയാണ് കാണാനായത്.
തുടർന്ന് ലക്ഷ്മി ജയൻ്റെ കിടിലൻ പാട്ടിന് ഭാവാർദ്രമായ ചുവടുകളുമായി സന്ധ്യ മനോജും എത്തി. കൈയ്യടി നേടിയ പെർഫോമൻസിന് ശേഷം അനൂപ് കൃഷ്ണൻ തൻ്റെ സ്വതസിദ്ധമായ ശൈലിയിലുള്ള മിമിക്രിയും അവതരിപ്പിച്ചു. പിന്നീട് ഭാനുവും ലക്ഷ്മിയും തമ്മിൽ നടത്തിയ സൌഹാർദ്ദപരമായ പഞ്ചിംഗിൽ ഭാനു വിജയകിരീടമണിഞ്ഞു. ഡിംപലിൻ്റെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞത് തമാശയായി ചൂണ്ടിക്കാട്ടിയ റംസാന് നേർക്ക് ഡിംപൽ ഷൌട്ട് ചെയ്തു തുടങ്ങിയത് ക്യാമറാക്കണ്ണുകളുടെ ശ്രദ്ധ ക്ഷണിച്ചു. ഒരിക്കലും ആരുടെയും വസ്ത്രത്തെ പറ്റി കമൻ്റ് ചെയ്യരുതെന്ന കർശന വാണിങാണ് ഡിംപൽ നൽകിയത്. ഇത് നോബിയ്ക്കും പരോക്ഷമായി നൽകിയ മറുപടിയായിട്ടാണ് പ്രേക്ഷകർ കണ്ടത്.
Content Highlight: Malayalam bigg boss season 3 day 1 surya’s confession