നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ‘മഹാവീര്യർ’ രാജസ്ഥാനിൽ ചിത്രീകരണം തുടങ്ങി. ദി കുങ്ഫു മാസ്റ്ററിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന സിനിമയാണിത്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് എബ്രിഡ് ഷൈൻ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ട്രാഫിക്കിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്.
സിനിമയുടെ ഷൂട്ടിംഗ് രാജസ്ഥാനിലാണ് ആരംഭിച്ചിരിക്കുന്നത്. എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നതാണ് ചിത്രം. കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് സിനിമയിലെ നായിക. ശ്രദ്ധേയ എഴുത്തുകാരൻ എം മുകുന്ദന്റെയാണ് കഥ. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് സിനിമയുടെ നിർമാണം. ലാലും സിദ്ധിഖും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്. ജയ്പൂരാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.
Content Highlight: ‘Mahaviriyar’ starring Nivin Pauly and Asif Ali starts shooting in Rajasthan