കാട്ടുപോത്തിനെ വേട്ടയാടുന്ന സിംഹങ്ങളുടെ ദൃശ്യം വൈറലാകുന്നു. പുല്മേട്ടില് കൂട്ടംതെറ്റി നിന്ന കാട്ടുപോത്തിനെ ലക്ഷ്യമാക്കി സിംഹം നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കാട്ടുപോത്തുകളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്ക്കാന് കഴിയാതെ തിരിച്ചുപോയ സിംഹം കൂട്ടത്തോടെ മടങ്ങിവരുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയുടെ അവസാനം.
സൗത്ത് ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ നിന്നു സഫാരിക്കെത്തിയവര് പകര്‍ത്തിയതാണ് ഈ ദൃശ്യം. പുല്മേട്ടില് കൂട്ടംതെറ്റി നിന്ന കാട്ടുപോത്തിനെ ലക്ഷ്യമാക്കിയെത്തിയത് ആദ്യം ഒരു സിംഹം മാത്രമായിരുന്നു. കൂട്ടത്തിലേക്ക് ഓടിക്കയറിയാണ് ആ കാട്ടുപോത്ത് രക്ഷപെട്ടത്. എന്നാല്‍ കൂട്ടത്തില്‍ നിന്ന് മറ്റൊന്നിനെ കടിച്ചുവലിച്ചു താഴെയിട്ട സിംഹം അതിനെ കീഴക്കാന്‍ ഏറെ പരിശ്രമിച്ചു. എന്നാല്‍ ആദ്യം സംഭവസ്ഥലത്തുനിന്നും പേടിച്ചുമാറിയ കാട്ടുപോത്തുകള്‍ സംഘം ചേര്‍ന്ന് ഇരയെ രക്ഷിക്കാനെത്തിയതോടെ സിംഹം പിന്‍വാങ്ങുകയായിരുന്നു.
ഒറ്റയ്ക്കുള്ള പോരാട്ടം പരാജയപ്പെട്ട സിംഹം പിന്നീടെത്തിയത് സിംഹക്കൂട്ടത്തിനൊപ്പമാണ്. ഇത്തവണ സിംഹത്തിന്റെ കണക്കൂട്ടലുകള്‍ പിഴച്ചില്ല. കാട്ടുപോത്തിന്റെ കൂട്ടത്തില്‍ നിന്നും കൂറ്റന്‍ കാട്ടുപോത്തിനെ തന്നെ സിംഹങ്ങള്‍ ആക്രമിച്ചു കീഴടക്കി. എന്നാല്‍ സിംഹക്കൂട്ടത്തെ ചെറുക്കാനായി കാട്ടുപോത്തുകള്‍ മുതിര്ന്നുമില്ല.
Content Highlight: Lion pride attacking Wild buffalo