Home Silver Screen ആരാണ് ഇന്റർനെറ്റിനെ ഇളക്കി മറിച്ച അദിതി  റാവു ഹൈദരി?

ആരാണ് ഇന്റർനെറ്റിനെ ഇളക്കി മറിച്ച അദിതി  റാവു ഹൈദരി?

Facebook
Twitter
Pinterest
WhatsApp

അദിതി റാവു ഹൈദരി Aditi Rao Hydari (born 28 October) ഇന്ത്യൻ നടിയും ഗായികയുമാണ്. അവർ പ്രധാനമായും ഹിന്ദി, തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഹൈദരാബാദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച ഹൈദരി  രണ്ടു രാജകീയ പാരമ്പര്യമുള്ളയാളാണ്. അവർ രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ്.

2006ൽ മമ്മൂട്ടി-രഞ്ജിത്ത് സിനിമയായ ‘പ്രജാപതി’യിലൂടെയാണ് അദിതി റാവു ഹൈദരി കേരളത്തിലേക്ക് ആദിത്യയായി എത്തുന്നത്. ഒ.ടി.ടി പ്ലാറ്റ് ഫോമിൽ  റിലീസ് ചെയ്ത ആദ്യ സിനിമയായി മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടിയ ‘സൂഫിയും സുജാതയും’ 14 കൊല്ലത്തിനുശേഷമുള്ള തിരിച്ചുവരവായി.

തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ഇതിൽ ഒരു ദേവദാസിയുടെ  വേഷമായിരുന്നു ഈ പ്രകടനം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.

ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു. ഈ ചിത്രം  നല്ല സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. അവർ അനേകം വിജയിച്ച ഹിന്ദി സിനിമകളിൽ സഹനടിയായി സ്തുത്യർഹമായ രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

സംഗീതപ്രധാനമായ റോക്സ്റ്റാർ (2011), ഹൊറർ ത്രില്ലർ ആയ മർഡർ 3 (2013), ആക്ഷൻ കോമഡി ആയ ബോസ് (2013) ത്രില്ലർ ആയ വസീർ Wazir (2016)എന്നിവ  അദിതിയുടെ മറ്റ് ചിത്രങ്ങൾ.

2018ൽ  പത്മാവതി എന്ന സിനിമയിൽ അദിതി  അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ വേഷം പരക്കെ സ്വീകരിക്കപ്പെട്ടു. ഈ സിനിമ  ബ്ലോക്ബസ്റ്റർ ആയി മാറി. അദിതിയുടെ എറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചപറ്റിയR സിനിമയായിരുന്നു ഇത്.

  • Tags
  • Aditi
  • Amazon Prime
  • First Malayalam
  • Malayalam OTT
  • OTT
  • Rao
  • SufiyumSujathayum
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...