കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ (കാസറഗോഡ് എക്സ്പാറ്റ്സ് അസോസിയേഷന്) കുവൈറ്റ് കാസറഗോഡ് ഉത്സവ് 2016 ഓണം ഈദ് ആഘോഷം ഒക്ടോബര്‍ 28-ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും വിശിഷ്ടാതിഥിയും മൈലാഞ്ചി സീസണ് 2 ജേതാവുമായ നവാസ് കാസറഗോട് എത്തിച്ചേര്‍ന്നതായും ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോട് കൂടി പരിപാടികള്‍ ആരംഭിക്കും, തുടര്‍ന്ന് പായസ മത്സരം, കുട്ടികള്‍ക്കായുള്ള മാവേലി മത്സരം, ക്വിസ് മത്സരം എന്നിവ അരങ്ങേറും.
വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം 3 മണിക്ക് കുവൈറ്റിലെ പ്രമുഘ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും പ്രശസ്ത ഗായകന് നവാസ് കാസറഗോടും കുവൈറ്റിലെ ഗായകരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്നും , മിമിക്രി , ഒപ്പന , കോല്‍ക്കളി, നാടകം ,ഭാരതനാട്ട്യം , ഡാന്‍സ് എന്നീ കലാപരിപാടികളും അവതരിപ്പിക്കും.