Home Top Gear പുതിയ വാഹനം വാങ്ങുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പുതിയ വാഹനം വാങ്ങുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Facebook
Twitter
Pinterest
WhatsApp

മിക്കവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വാഹനം എന്നത്. എന്നാൽ വാഹനം വാങ്ങുേമ്പാൾ, വിൽക്കുേമ്പാൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വാഹനത്തിൽ സൂക്ഷിക്കേണ്ട രേഖകൾ എന്തൊക്കെയാണ്, ഗതാഗത നിയമങ്ങൾ ഏവ?, നിയമലംഘനത്തിനുള്ള ശിക്ഷകൾ, പിഴത്തുക, വാഹനം സർവീസിന് കൊടുക്കുേമ്പാഴും തിരികെ വാങ്ങുേമ്പാഴും എന്തൊക്കെ ശ്രദ്ധിക്കണം, അപകടം സംഭവിച്ചാൽ പിന്നീടുള്ള നടപടിക്രമങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാകും മിക്കവർക്കും വാഹനത്തെ കുറിച്ചുണ്ടാവുക.

രാത്രികാല ഡ്രൈവിംഗിൽ ഹെഡ്​ലൈറ്റ്​ ഡിം െചേയ്യണ്ടത് എപ്പോഴൊക്കെയെന്നോ, രാത്രി ഹോൺ മുഴക്കുകയല്ല, പകരം ബീമിലുള്ള വെളിച്ചം ഡിം ആക്കിയാണ് മറ്റു വാഹനഡ്രൈവർമാരുെട ശ്രദ്ധ ചെലുത്തേണ്ടതെന്നോ അറിയാതെയാണ് പലരുെടയും കുതിച്ചുപോക്ക്. കാറിലെ ലൈറ്റ് ഡിം ചെയ്യുന്നതിനുള്ള സ്വിച്ച് എവിെടയെന്നോ, എന്തിനേറെ അങ്ങനെയൊരു സ്വിച്ച് ഉണ്ടെന്നതിനെ കുറിച്ചുപോലും അഞ്ജരായ വാഹന സാക്ഷരതയാണ് ഇവിടെയുള്ളത് എന്നത് കൗതുകത്തോടൊപ്പം ഞെട്ടിക്കുന്നതും കൂടിയാണ്.

പുതിയ രജിസ്ട്രേഷന്‍; ശ്രദ്ധിക്കേണ്ടവ

ഒരു പുതിയ വാഹനം വാങ്ങും മുമ്പ് ഷോറൂമിൽ നിന്ന് ഒാഫർ ചെയ്തതുൾപ്പെടെയുള്ള ചെക് ലിസ്റ്റ് പരിശോധിക്കുകയും വാഹനത്തിനകത്തോ പുറത്തോ പോറലോ അസ്വാഭാവികമായ പാടുകളോ ഉണ്ടോയെന്നും കൃത്യമായി പരിശോധിക്കേണ്ടത് നമ്മുെട കൂടി ഉത്തരവാദിത്വമാണ്. വാഹനം സ്വന്തമായാൽ ആദ്യം ചെയ്യേണ്ട താല്‍ക്കാലിക രജിസ്ട്രേഷൻ ടി.പി ( ടെംപററി പെര്‍മിറ്റ്) സാധാരണഗതിയിൽ വാഹന ഡീലര്‍ഷിപ്പ് നടത്തിത്തരും. ടി.പിക്കു 30 ദിവസമാണ് കാലാവധി. എന്നാൽ ബോഡി നിർമിക്കേണ്ട വാഹനങ്ങള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നീട്ടിനല്‍കും. താൽക്കാലിക കാലാവധി തീര്‍ന്നാല്‍ സ്വകാര്യവാഹനങ്ങൾ 2,000 രൂപ പിഴ അടച്ചാൽ മാത്രമേ രജിസ്ട്രേഷൻ സാധ്യമാകൂ. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളാണെങ്കിൽ 3,000 മുതല്‍ 5,000 രൂപ വരെയാണിതിനുള്ള പിഴ. രജിസ്റ്റര്‍ ചെയ്യാന്‍ ഫോം 20 ലാണ് അപേക്ഷ നല്‍കേണ്ടത്. വാഹന വായ്പയുണ്ടെങ്കില്‍ അതു നല്‍കിയ ധനകാര്യസ്ഥാപനത്തി​െൻറ ഒപ്പും സീലും ഫോമില്‍ പതിക്കണം.അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട മറ്റു രേഖകള്‍1. ഓണ്‍ലൈന്‍ ഫീ റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ്2. ഫോം 21 ല്‍ ഉള്ള വില്‍പ്പന സര്‍ട്ടിഫിക്കറ്റ്3. ഡീലര്‍ഷിപ്പ് ഇന്‍വോയ്സ്4. ഫോം 22 ല്‍ വാഹന നിർമാതാവ് നല്‍കുന്ന ഉപയോഗക്ഷമതാ സര്‍ട്ടിഫിക്കറ്റ്5. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഫോം 196. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്7. മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പതിപ്പ്8. പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പൂരിപ്പിച്ച ഫോം 60(ഒരു ലക്ഷം രൂപയ്ക്ക് മേല്‍ വിലയുള്ള വാഹനങ്ങള്‍ക്ക്)9. 40 രൂപ സ്റ്റാംപ് ഒട്ടിച്ച കവര്‍ ( വിലാസം, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവ എഴുതണം )നീണ്ട ലിസ്റ്റ് കണ്ട് പരിഭ്രമിക്കേണ്ട. പട്ടികയിലെ ആദ്യ അഞ്ച് സംഗതികളും ഡീലര്‍ഷിപ്പില്‍ നിന്നു തന്നെ ലഭിക്കും. 2015 മാര്‍ച്ചിലെ മോട്ടോര്‍ വാഹന വകുപ്പി​െൻറ സര്‍ക്കുലര്‍ പ്രകാരം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വാഹന രജിസ്ട്രേഷന്‍ നടത്താം. സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ വാഹനവുമായി ഒത്തുനോക്കി അപാകത ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കും.

Facebook
Twitter
Pinterest
WhatsApp
Previous articleസിനിമയിലെ രഹസ്യമായ പരസ്യമാണ് കാസ്റ്റിംഗ് കൗച്ച്; നടിമാരും നടന്മാരും വേഷത്തിനായി പലര്‍ക്കും വഴങ്ങുന്നു; വെളിപ്പെടുത്തലുമായി മാദകറാണ് നമിത
Next articleഅക്ഷയ് കുമാറും ഹൃതിക്കുമാണ് താരങ്ങള്‍, കഴിഞ്ഞവര്‍ഷം ബിഗ് സ്‌ക്രീനില്‍ കണ്ടതില്‍ ഇഷ്ടപ്പെട്ടത് ഇവരെ

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...