1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് സിനിമാലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം ‘
Gangubhai Kathiyawadiയുടെ ടീസര്‍ പുറത്തിറങ്ങി. ഗംഗുഭായ് ആയി അമ്പരപ്പിക്കുന്ന മേക്കോവറിലാണ് നടി ആലിയ ഭട്ടിനെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.
സംവിധായകന്റെ അമ്പത്തിയെട്ടാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ടീസറിന്റെ റിലീസ്. മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഡം ആയാണ് ആലിയ ചിത്രത്തിലെത്തുന്നത്. ഹുസൈന് സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമയൊരുക്കിയിരിക്കുന്നത്.
ഏറെ ശക്തമായ കഥാപാത്രമാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ടീസര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നടപ്പിലും വാക്കിലും നോക്കിലും ശരീരഭാഷയിലുമെല്ലാം ഗംഗുഭായിയായുള്ള ആലിയയുടെ മാറ്റം മികച്ചതായിട്ടുണ്ടെന്നാണ് സൂചന.
Content Highlight: Gangubhai Kathiyawadi’s teaser starring Actress Alia Bhatt in a stunning makeover as Gangubhai has been released.